Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:32 AM GMT Updated On
date_range 2017-08-08T14:02:59+05:30ഭിന്നലിംഗക്കാരെ പരിഗണിക്കൽ; പി.എസ്.സി സർക്കാറിനെ സമീപിക്കും
text_fieldsതിരുവനന്തപുരം: നിയമനങ്ങളിൽ ഭിന്നലിംഗക്കാരെ പരിഗണിക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സർക്കാറിനെ സമീപിക്കും. മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിെൻറ ജാതി രേഖപ്പെടുത്തി അനുമതി നൽകാനും തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. അഡ്വൈസ് മെമ്മോ ലഭിക്കുന്നതിന് മുമ്പുവരെ ഇത്തരം അപേക്ഷകൾ സ്വീകരിക്കും. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), എൽ.പി സ്കൂൾ (എൻ.സി.എ ഒ.എക്സ്/ധീവര) രണ്ട് വിജ്ഞാപനങ്ങൾക്കുശേഷവും യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാതൃ റാങ്ക് പട്ടികയിൽനിന്ന് ഒഴിവുകൾ നികത്തും. പൊലീസ് കോൺസ്റ്റബിൾ ഇന്ത്യ റിസർവ് ബറ്റാലിയൻ (കമാൻഡോ വിങ്) എൻ.ജെ.ഡി ഉൾപ്പെടെ 210 ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം നടപ്പാക്കാൻ തീരുമാനിച്ചു. റാങ്ക് പട്ടികയുടെ കാലാവധി 2017 സെപ്റ്റംബർ 30 വരെ നീട്ടും. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സംസ്കൃതം) കാറ്റഗറി നമ്പർ 447/2010 ഒരു ഉദ്യോഗാർഥിയെപ്പോലും നിയമന ശിപാർശ ചെയ്യാൻ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടും. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ, കോളജ് വിദ്യാഭ്യാസവകുപ്പിൽ ഇലക്േട്രാണിക്സ് ലെക്ചറർ തസ്തികകളിൽ ഇൻറർവ്യൂ നടത്തും. എച്ച്.എസ്.എസ്.ടി കണക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡി.ടി.പി ഓപറേറ്റർ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ ലിമിറ്റഡിൽ (ഐ.എം) മെക്കാനിക്കൽ ഓപറേറ്റർ സാധ്യതപട്ടികയും തദ്ദേശവകുപ്പിൽ ഓവർസീയർ േഗ്രഡ്2/ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ്2 റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കും. പട്ടികജാതി/വർഗ വികസന കോർപറേഷനിൽ ടൈപ്പിസ്റ്റ് േഗ്രഡ് 2, എച്ച്.എസ്.എ നാച്വറൽ സയൻസ് തസ്തികകളിൽ വിജ്ഞാപനമിറക്കും.
Next Story