Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:29 AM GMT Updated On
date_range 8 Aug 2017 8:29 AM GMTസ്നേഹ സദനം താക്കോൽ ദാനം
text_fieldsbookmark_border
വണ്ടൂർ: ജിദ്ദ ഒ.ഐ.സി.സി യുടെ സ്നേഹ സദനം പദ്ധതിക്കു കീഴിൽ കാഞ്ഞിരംപാടത്ത് നിർമിച്ച വീടിെൻറ താക്കോൽ ദാനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ നിർവഹിച്ചു. ജീവകാരുണ്യ മേഖലയിൽ ഒ.ഐ.സി.സി നടത്തുന്ന സേവനങ്ങൾ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് മുഖ്യ പ്രഭാക്ഷണം നടത്തി. ഒ.ഐ.സി.സി ഭാരവാഹികളായ അബ്ദുൽ മജീദ് നഹ, ഫസലുല്ല വെള്ളുവമ്പാലി, ലൈല സാക്കിർ, അഷ്റഫ് ദോസ്ത്, കെ.ടി. അക്ബർ, ശരീഫ് ചെറുകുളം, പഞ്ചായത്ത് പ്രസിഡൻറ് റോഷിനി കെ. ബാബു, ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ഡി.സി.സി ഭാരവാഹികളായ ഇ. മുഹമ്മദ് കുഞ്ഞി, സി.കെ. മുബാറക്, എൻ.എ. കരീം, കെ.സി. കുഞ്ഞി മുഹമ്മദ്, എൻ.എ. മുബാറാക്, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് ഇ. അബ്ദുൽ റസാഖ്, മണ്ഡലം പ്രസിഡൻറ് സലാം ഏമങ്ങാട്, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ടി.സി. തെയ്യൻ സ്വാഗതവും പ്രശോബ് നന്ദിയും പറഞ്ഞു. സിവിൽ എൻജിനീയർ നിയമനം തുവ്വൂർ: പഞ്ചായത്ത് ഓഫിസിൽ അക്രഡിറ്റഡ് സിവിൽ എൻജിനീയറുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ബിടെക് സിവിൽ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 17 നകം ബയോഡാറ്റ സഹിതം അപേക്ഷ പഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story