Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉത്സവ കാലത്ത് കുറഞ്ഞ...

ഉത്സവ കാലത്ത് കുറഞ്ഞ വിലയ്​ക്ക് സാധനങ്ങൾ ലഭ്യമാക്കണം -^താലൂക്ക് വികസന സമിതി -

text_fields
bookmark_border
ഉത്സവ കാലത്ത് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കണം --താലൂക്ക് വികസന സമിതി - ആലത്തൂർ: ഓണം-ബലിപെരുന്നാൾ ഉത്സവ കാലത്ത് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കോളറ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വിവിധ വകുപ്പുകൾ ജാഗ്രത പാലിക്കണം. വിദ്യാലയങ്ങൾ, അംഗൻവാടികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പി‍​െൻറ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. കണ്ണമ്പ്ര, -കാവശ്ശേരി പഞ്ചായത്ത് അതിർത്തി പ്രദേശമായ തെന്നിലാപുരം പുഴക്ക് സമീപം മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കും. അനുമതി ഇല്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ പ്രാദേശിക നിരീക്ഷണ സമിതികളും റവന്യൂ-കൃഷി വകുപ്പുകളും ജാഗ്രത പുലർത്തണം. ലഹരി വസ്തുക്കളുടെ വിൽപനയും ഉപഭോഗവും തടയാൻ എക്സൈസും -പൊലീസും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണമ്പ്ര പഞ്ചായത്തിലെ എം.എൻ ലക്ഷം വീട് കോളനി ഭാഗം അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തി‍​െൻറ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, ലൈഫ് ഭവന പദ്ധതി പ്രവർത്തനങ്ങൾക്ക് സർക്കാർ ഭൂമി കണ്ടെത്തുക, കുടിവെള്ള കിയോസ്കുകളുടെ സംരക്ഷണം പഞ്ചായത്തുകൾ ഏറ്റെടുക്കുക, വടക്കഞ്ചേരിയിൽ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് നിർമാണങ്ങൾ നടക്കുന്നത് ചട്ടംപാലിച്ചാണോ എന്ന് പരിശോധിക്കുക, വടക്കഞ്ചേരി പഞ്ചായത്തിലെ പുളിങ്കൂട്ടത്ത് കനാൽ ഓവുചാലി‍​െൻറ നിർമാണത്തിലെ അപാകത പരിഹരിച്ച് ജലം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കുക, ആർ.ഒ.ആർ ലഭ്യമാക്കാൻ കാലതാമസം ഒഴിവാക്കുക, താലൂക്ക്-വില്ലേജ് ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, ബയോഗ്യാസ് പ്ലാൻറുകൾ സ്ഥാപിച്ച കോഴിക്കടകൾക്ക് മാത്രം ലൈസൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ല പഞ്ചായത്ത് അംഗം വി. മീനാകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റെജുമോൻ, പി.എ. ഇസ്മായിൽ, പി. പ്രീത, വൈസ് പ്രസിഡൻറ് മിനി നാരായണൻ, താലൂക്ക്തല വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ എം.കെ. അനിൽകുമാർ, ഹെഡ്ക്വാർട്ടേഴ്സ് െഡപ്യൂട്ടി തഹസിൽദാർ പി. ജനാർദനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story