Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:36 AM GMT Updated On
date_range 2017-08-07T14:06:01+05:30പൊന്നാനി കർമ റോഡ് കുറ്റിപ്പുറം പാലം വരെ നീട്ടാൻ ആലോചന
text_fieldsപൊന്നാനി: നിർമാണം പുരോഗമിക്കുന്ന കർമ റോഡ് തവനൂർ മണ്ഡലത്തിലെ കുറ്റിപ്പുറം പാലംവരെ നീട്ടാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച സാധ്യതപഠനം ഉടൻ ആരംഭിക്കും. നിലവിൽ പൊന്നാനി പള്ളിക്കടവ് മുതൽ ചമ്രവട്ടം പാലം വരെയാണ് കർമ റോഡ് നിർമാണം നടക്കുന്നത്. ഇതിെൻറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചമ്രവട്ടം കടവ് മുതൽ പാലം വരെയാണ് പ്രവൃത്തികൾ നടക്കുന്നത്. ചമ്രവട്ടം പാലത്തിൽ എത്തുന്ന റോഡ് ഭാരതപ്പുഴയോരത്ത് കൂടി കുറ്റിപ്പുറം പാലം വരെ നീട്ടാനാണ് ആലോചിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയും തവനൂർ മണ്ഡലം എം.എൽ.എയുമായ കെ.ടി. ജലീൽ പറഞ്ഞു. സാധ്യതപഠനത്തിന് ശേഷം യോജ്യമെന്ന് കണ്ടെത്തിയാൽ നടപടികൾ ആരംഭിച്ച് അടുത്ത ബജറ്റിൽ പദ്ധതിക്ക് തുക വകയിരുത്താനാണ് ആലോചിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ തീരദേശപാതയായി ഇത് മാറും. പൊന്നാനിയിൽനിന്ന്- കുറ്റിപ്പുറത്തേക്ക് എളുപ്പത്തിൽ എത്താനുള്ള സമാന്തരപാതയാകുമിത്. പാത യാഥാർഥ്യമായാൽ പതിനഞ്ചോളം കിലോമീറ്റർ ലാഭിക്കാനാകും. റോഡിലെ തിരക്ക് കുറക്കാനും ഇത് സഹായിക്കും. പൊന്നാനി ഫിഷിങ് ഹാർബർ യാഥാർഥ്യമാവുന്നതോടെ ചരക്ക് ഗതാഗതത്തിനും പാത മുതൽ കൂട്ടാകും. കർമ റോഡ് യാഥാർഥ്യമാവുന്നതോടെ ടൂറിസം മേഖലയുടെ വളർച്ചക്കും കാരണമാവും. മന്ത്രി കെ.ടി. ജലീലിെൻറ താൽപര്യപ്രകാരമാണ് സാധ്യത പഠനത്തിന് ഒരുങ്ങുന്നത്.
Next Story