Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:33 AM GMT Updated On
date_range 2017-08-07T14:03:00+05:30ഓർമകൾ കുളിരണിഞ്ഞു; വികാരനിർഭരമായി സിൽവർ ജൂബിലി സംഗമം
text_fieldsപുലാമന്തോൾ: അക്ഷരമുറ്റത്ത് വിടചൊല്ലിപ്പിരിഞ്ഞവർ 25 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയപ്പോൾ വീണ്ടും ഓർമകളുടെ തിരയിളക്കം. 1992ൽ പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കിയ സഹപാഠികളും കുടുംബവുമാണ് ഓർമയുടെ തീരത്ത് വീണ്ടും സംഗമിച്ചത്. വ്യാപാര ഭവനിൽ ഞായറാഴ്ച വൈകീട്ട് നാലിന് തുടങ്ങിയ പരിപാടി 6.30ന് അവസാനിച്ചു. കാൽനൂറ്റാണ്ടിന് ശേഷം നടന്ന സംഗമം വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സ്കൂളിൽനിന്ന് പിരിഞ്ഞതിന് ശേഷം പലരും ആദ്യമായാണ് സഹപാഠികളായ സുഹൃത്തുക്കളെ കാണുന്നത്. പഴയ ഒാർമകൾ പങ്കുവെച്ചും ജീവിതവിശേഷങ്ങൾ പറഞ്ഞും എല്ലാവരും സംഗമം അവിസ്മരണീയമാക്കി. സിൽവർ ജൂബിലി സംഗമത്തിൽ ഒത്തുകൂടിയവർ
Next Story