Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ ദന്ത പരിശോധന...

സൗജന്യ ദന്ത പരിശോധന ക്യാമ്പ്

text_fields
bookmark_border
പുലാമന്തോൾ: ജെ.സി.ഐ പുലാമന്തോൾ ചാപ്റ്ററും പെയിൻ ആൻഡ് പാലിയേറ്റിവും മലബാർ ദന്തൽ കോളജ് മാണൂരുമായി സഹകരിച്ച് സംഘടിപ്പിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ ചാപ്റ്റർ പ്രസിഡൻറ് പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ഞായറാഴ്ച രാവിലെ പത്ത് മുതൽ 150ൽ പരം ആളുകൾ സന്ദർശിച്ച് ചികിത്സ നേടി. മലബാർ ദന്തൽ കോളജിലെ വിദഗ്ധ ഡോക്ടർമാരായ മിഥുൻ ടി. ചുനക്കര, ഗീതു മരിയ ജോൺ, ഗൗരി കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകുകയും രോഗികൾക്ക് ചികിത്സ നൽകുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത അന്യ സംസ്ഥാന തൊഴിലാളികളിൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള ദന്തരോഗങ്ങൾ കണ്ടെത്തുകയും മലബാർ ദന്തൽ കോളജിൽ ചികാത്സക്കായി വരുന്ന മുഴുവൻ ചെലവുകളും ജെ.സി.ഐ പുലാമന്തോൾ ചാപ്റ്റർ വഹിക്കുകയും ചെയ്യും. പാലിയേറ്റിവ് പ്രസിഡൻറ് ഹനീഫ മാസ്റ്റർ, ജെ.സി.ഐ സെക്രട്ടറി സക്കീർ, അഷറഫ് അലി, കെ.പി. ജാഫർ, അഹമ്മദ് പാലൂർ, അഷറഫ്, ഡോ. വാസുദേവൻ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് സെക്രട്ടറി അനിൽ മാസ്റ്റർ നന്ദി പറഞ്ഞു. ( സൗജന്യ ദന്തപരിശോധന ക്യാമ്പിൽ ചികിത്സ തേടിയെത്തിയവർ)
Show Full Article
TAGS:LOCAL NEWS 
Next Story