Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'തന്‍മിയ' ഖുര്‍ആന്‍...

'തന്‍മിയ' ഖുര്‍ആന്‍ സെമിനാര്‍

text_fields
bookmark_border
ചുങ്കത്തറ: നജാത്തുല്‍അനാം അറബിക് കോളജി‍​െൻറ കീഴില്‍ സംഘടിപ്പിച്ചു. മദീനയിലെ ജാമിഅ ത്വയ്ബ യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം തലവൻ ഡോ. യാസിര്‍ ബിന്‍ ഹംസ നേതൃത്വം നല്‍കി. ഖുര്‍ആന്‍ പാരായണത്തിലെ പ്രധാന നിയമങ്ങള്‍, ഖുര്‍ആനിലെ അടയാളങ്ങള്‍, പത്ത് ഖിറാഅത്തുകള്‍, തഫ്‌സീറുകളും വ്യതിരിക്തതകളും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ശൈഖ് അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുസ്സമദ് അല്‍ കാതിബ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നജാത്തുല്‍ അനാം മാനേജിങ്ങ് ട്രസ്റ്റിയും കോളജ് പ്രിന്‍സിപ്പലുമായ സുഹൈര്‍ ചുങ്കത്തറ അധ‍്യക്ഷത വഹിച്ചു. ഡോ. പി.കെ. അബ്ദുറസാഖ് സുല്ലമി, സയ്യിദ് ജഅഫര്‍ സ്വാദിഖ് മദീനി, ശുഹൈബ് മദീനി, അബ്ദുല്ലസുഹൈര്‍, ശഹീര്‍ ഖാന്‍ സ്വലാഹി, ശമീര്‍ മുണ്ടേരി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story