Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:53 AM GMT Updated On
date_range 6 Aug 2017 8:53 AM GMTമാൻകൊമ്പുകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: വിൽപനക്ക് കൊണ്ടുവന്ന മാൻകൊമ്പുകളുമായി രണ്ട് യുവാക്കളെ പെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തു. മഞ്ചേരി വായ്പാറപ്പടി തറമണ്ണിൽ അൻവർ സാദത്ത് (38), മഞ്ചേരി വേേട്ടക്കോട് പുത്തൻകളരിക്കൽ രഞ്ജിത് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്്. മാനത്തുമംഗലം ൈബപാസിലൂടെ സ്കൂട്ടറിൽ വരെവ െവള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. കോട്ടക്കൽ, മഞ്ചേരി ഭാഗങ്ങളിൽനിന്ന് ലഭിച്ചവയാണ് മാൻകൊമ്പുകളെന്നും വിൽപനക്കായാണ് പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവന്നതെന്നും പ്രതികൾ പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് വനംവകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകും. ഇരുവരെയും പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, സി.െഎ ടി.എസ്. ബിജു, എസ്.െഎ വി.കെ. കമറുദ്ദീൻ, ജൂനിയർ എസ്.െഎ എം.ബി. രാജേഷ്, ടൗൺ ഷാഡോ പൊലീസിലെ പി.എൻ. മേഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, അനീഷ് ചാക്കോ, പി. അനീഷ്, ജയമണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പടം...mpg15 Anversadath അൻവർ സാദത്ത് mpg15 Ranjith രഞ്ജിത്ത് പടം....pmna m3 പിടികൂടിയ മാൻകൊമ്പുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story