Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:53 AM GMT Updated On
date_range 6 Aug 2017 8:53 AM GMTപ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
വണ്ടൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവാലി പൂളക്കലിലെ ചേലക്കോടൻ ജ്യോതിബസുവിനെയാണ് (26) വണ്ടൂർ സി.െഎ എ.ജെ. ജോൺസൺ അറസ്റ്റ് ചെയ്തത്. പ്രണയം ബോധ്യപ്പെടുത്താൻ ഇയാൾ മറ്റാരുമറിയാതെ കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരവും കേസെടുത്തു. വണ്ടൂർ എസ്.ഐ പി. ചന്ദ്രൻ, എ.എസ്.ഐ കെ. ബഷീർ, സി.പി.ഒമാരായ കെ. സ്വയംപ്രഭ, പി. പ്രവീൺ, പി. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജ്യോതിബസു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story