Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:53 AM GMT Updated On
date_range 6 Aug 2017 8:53 AM GMTതട്ടിപ്പുകേസ് പ്രതി ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിൽ
text_fieldsbookmark_border
തട്ടിപ്പുകേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ മഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി അറസ്റ്റിൽ. അരീക്കോട് പുവ്വത്തിക്കലിൽ പൂളക്കാചാലിയിൽ അസീസ് എന്ന അറബി അസീസാണ് (34) മഞ്ചേരിയിൽ വാഹനസഹിതം അറസ്റ്റിലായത്. ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ അരീക്കോട്ട് രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നാണ് മൊത്തവിതരണക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. നേരേത്തയും കഞ്ചാവുമായി അസീസ് പിടിയിലായിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് കാലികളെ കൊണ്ടുവരുന്നതിെൻറ മറവിലാണ് കഞ്ചാവെത്തുന്നതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. സമ്പന്നനായ അറബി വന്നിട്ടുണ്ടെന്നും പാവപ്പെട്ടവർക്ക് സഹായം നൽകുമെന്നും പറഞ്ഞ് സ്ത്രീകളെ വിശ്വസിപ്പിച്ച് ആഭരണം തട്ടിയെടുത്ത നിരവധി കേസുകൾ ഉള്ളതിനാലാണ് അറബി അസീസ് എന്ന പേര് വീണത്. ഇത്തരത്തിൽ 20ഒാളം േകസുണ്ട്. അസീസ് എന്ന അറബി അസീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story