Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഹരിത കേരള മിഷൻ'...

'ഹരിത കേരള മിഷൻ' പരിശീലനം

text_fields
bookmark_border
വളാഞ്ചേരി: 'ഹരിത കേരള മിഷ'​െൻറ ഭാഗമായി മാറാക്കര ഗ്രാമപഞ്ചായത്തിലെ വളൻറിയർമാർക്ക് പരിശീലനം നൽകി. 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' കാമ്പയിൻ- സമഗ്ര ശുചിത്വ പദ്ധതിയുടെ വാർഡ്തലത്തിൽ പ്രവർത്തിക്കേണ്ട വളൻറിയർമാർക്കുള്ള പരിശീലനമാണ് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വഹീദ ബാനു അധ്യക്ഷത വഹിച്ചു. അഡ്വ. പി. ജാബിർ, സി.എച്ച്. ജലീൽ, കെ.പി. നാരായണൻ, കല്ലൻ ആമിന എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി അംഗം എം. അഹമ്മദ് മാസ്റ്റർ, പി. രമേഷ് കുമാർ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story