Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതണുത്തുറഞ്ഞ്​...

തണുത്തുറഞ്ഞ്​ താലൂക്ക്​ വികസനം: ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാമമാത്രം

text_fields
bookmark_border
പട്ടാമ്പി: വികസന സമിതിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മത്സരിക്കുന്നു. പൊലീസില്ലാത്തതിനാൽ ട്രാഫിക് കുരുക്ക് ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്ന് പഞ്ചായത്തധ്യക്ഷന്മാർ ചൂണ്ടിക്കാട്ടുമ്പോൾ റോഡി​െൻറ ഉടമസ്ഥാവകാശ൦ നിർണയിക്കാൻ ഭരണാധികാരികളില്ലാത്തതും ശ്രദ്ധേയമായി. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിന്ന് മേലെ പട്ടാമ്പിവരെയെത്താൻ ചിലപ്പോൾ ഒരു മണിക്കൂർ തന്നെ വേണ്ടി വരുന്നെന്നും നഗരത്തിലെ ഗതാഗത നിയന്ത്രണം അനാഥമായതാണ് ഇതിനു കാരണമെന്നും േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോൾ പറഞ്ഞു. കിഴായൂർ നമ്പ്രം റോഡി​െൻറ പ്രവൃത്തി നടത്താനുള്ള തടസ്സം അവകാശത്തർക്കമാണെന്ന് യോഗത്തിൽ ഉന്നയിക്കപ്പെട്ടു. മുമ്പ് േബ്ലാക്ക് പഞ്ചായത്താണ് ഫണ്ട് വെച്ചിരുന്നത്. എന്നാൽ നഗരസഭയുടെ ആവിർഭാവത്തോടെ തങ്ങൾക്ക് അതിനു കഴിയില്ലെന്ന് പറഞ്ഞപ്പോൾ കൈമാറ്റം ചെയ്തിട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. എന്നാൽ അതിനു പ്രത്യേക ഉത്തരവി​െൻറ ആവശ്യമില്ലെന്നും നഗരസഭ രൂപവത്‌കരിച്ചതോടെ സ്ഥലം നഗരസഭയുടേതായിക്കഴിഞ്ഞെന്നും അഭിപ്രായമുയർന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നഗരഭരണാധികാരികൾ ആരുമുണ്ടായിരുന്നില്ല. പതിനഞ്ചു പഞ്ചായത്തുകളിൽ നാലു പ്രസിഡൻറുമാരും രണ്ട് പ്രതിനിധികളുമാണ് പങ്കെടുത്തത്. തൃത്താല എം.എൽ.എ, തൃത്താല േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ വന്നില്ല. സ്ഥിരമായി പങ്കെടുക്കാത്തവരുണ്ടെന്നും പരാതിയുണ്ട്. എന്നാൽ താലൂക്ക് സമിതിയിൽ വന്നിട്ടും പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്നാണ് വിളയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. മുരളിയുടെ പരാതി. റോഡ് നവീകരണത്തി​െൻറ ഭാഗമായി വിളയൂർ, കൂരാച്ചിപ്പടി സ​െൻററുകളിൽ അഴുക്കുചാലുകൾ നിർമിക്കാത്തത് ഒരു വർഷമായി സമിതിയിലും ഉന്നയിക്കുന്നു. അംഗപരിമിതർക്ക് ഡ്രൈവിങ് ലൈസൻസിന് മൂന്നാം നിലയിലെ ആർ.ടി.ഒ. ഓഫിസിലെത്താനുള്ള പ്രയാസവും ചർച്ചക്കെത്തി. താഴെ സൗകര്യമേർപ്പെടുത്താൻ കഴിയില്ലേ എന്ന മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ചോദ്യത്തിന് കമ്പ്യൂട്ടറിലാണ് ഉത്തരമെഴുതുന്നത്, അതിനു ഓഫിസിൽ വന്നേ പറ്റൂ എന്നായി ആർ.ടി.ഒ. പ്രതിനിധി. താഴെ സൗകര്യമുള്ള പാലക്കാട് പോകാനും നിർദേശമുയർന്നു. എന്നാൽ ഭിന്ന ശേഷിക്കാരുടെ അവകാശമാണ് ഹനിക്കുന്നത്, ആരെങ്കിലും കോടതിയിൽ പോയാൽ ഞാനടക്കം മറുപടി പറയേണ്ടിവരും എന്നായി എം.എൽ.എ. ഉടനെ ആർ.ടി.ഒ. ഓഫിസിൽ ഈ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ യോഗത്തിൽ വിളിച്ചു വരുത്തി. കമ്പ്യൂട്ടർ സംവിധാനം താഴെ ഏർപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞതോടെ മാസത്തിൽ ഒരു തവണ ഈ സൗകര്യ൦ ഏർപ്പെടുത്താനും തീരുമാനമായി. താലൂക്ക് ആശുപത്രിയിൽ വികലാംഗർക്ക് പരിശോധന നൽകി സർട്ടിഫിക്കറ്റ് നൽകാൻ എല്ലാ മാസവും നാലാം ചൊവ്വാഴ്ച സംവിധാനം ഏർപ്പെടുത്തിയതായി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുറഹിമാൻ അറിയിച്ചു. മുതുതലയിലെ റീ സർവേ പ്രശ്‍നം സി. മുകേഷ് ഉന്നയിച്ചു. ഒരു മാസത്തിനകം അർഹരായവർക്ക് നികുതി അടക്കാനുള്ള അനുമതി ലഭ്യമാക്കുമെന്ന് റവന്യു അധികൃതർ പറഞ്ഞു. താലൂക്കിൽ സർവേയർമാരുടെ കുറവ് നികത്താനും വില്ലേജുകളിൽ മിനിമം ജീവനക്കാരെ നിയമിക്കാനും പരിശ്രമിക്കാമെന്ന് എം.എൽ.എ. ഉറപ്പ് നൽകി. ആനക്കരയിൽ കനാൽ പ്രദേശം കൈയേറിയത് ഒഴിപ്പിക്കും. വിളയൂർ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസ് അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാക്കാൻ കഴിയാത്തതാണ് ഓഫിസ് തുടങ്ങാൻ തടസ്സമെന്നും വ്യക്തതമാക്കപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി എടത്തോള്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ നന്ദവിലാസിനി അമ്മ, സിന്ധു രവീന്ദ്രകുമാർ, ശാന്തകുമാരി , കെ. മുരളി, തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍, സി.പി.എം. ഏരിയ സെക്രട്ടറി എന്‍.പി. വിനയകുമാര്‍, അലി കുമരനെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story