Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:47 AM GMT Updated On
date_range 2017-08-06T14:17:59+05:30പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ഡോക്ടർ മദ്യപിച്ച് ബോധംകെട്ട് വീണു
text_fieldsകോയമ്പത്തൂർ: തിരുപ്പൂർ പല്ലടത്തിലെ ചന്ദ്രാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ഡോക്ടർ മദ്യപിച്ച് അവശനിലയിൽ മയങ്ങിവീണു. പൊള്ളാച്ചി സ്വദേശി ഡോ. രാമസ്വാമിയാണ് അമിതമായി മദ്യപിച്ച് ജോലിക്കെത്തിയത്. നൈറ്റ് ഡ്യൂട്ടിയിൽ ഇയാൾ പതിവായി മദ്യപിച്ചാണ് എത്തിയിരുന്നതെന്ന് രോഗികളും നാട്ടുകാരും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതികളും അയച്ചിരുന്നു. പകൽ ഷിഫ്റ്റിലും ഡോക്ടർ മദ്യപിച്ചെത്തിയത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നതായും നടപടി ഉണ്ടാവുമെന്നും തിരുപ്പൂർ പൊതുജനാരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയന്തി അറിയിച്ചു. ഡോക്ടർമാരില്ലാതെ പ്രവർത്തിച്ച സ്വകാര്യ ആശുപത്രിയിൽ മിന്നൽ പരിശോധന കോയമ്പത്തൂർ: നഗരാതിർത്തിയായ കറുമത്തംപട്ടിക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ ആരോഗ്യവകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. ഡോക്ടർമാരില്ലാത്ത ആശുപത്രിയിൽ നഴ്സുമാരാണ് ചികിത്സിച്ചിരുന്നത്. 50 കിടക്കകളുള്ള ആശുപത്രിയിൽ ഇരുപതോളം രോഗികളുണ്ടായിരുന്നു. പനി, വയറിളക്കം പോലുള്ളവക്ക് മാത്രമാണ് ചികിത്സിച്ചിരുന്നത്. വിസിറ്റിങ് ഡോക്ടർമാരാണ് ആശുപത്രിയിലുള്ളതെന്ന് അധികൃതർ അറിയിച്ചെങ്കിലും അന്വേഷണത്തിൽ ഇത് യാഥാർഥ്യമല്ലെന്ന് ബോധ്യമായി. രോഗികളെ മറ്റു ആശുപത്രികളിലേക്ക് അയച്ച് കെട്ടിടം അടച്ചുപൂട്ടി മുദ്രവെച്ചു. നഴ്സുമാർക്കും മതിയായ യോഗ്യത ഉണ്ടായിരുന്നില്ല. ആശുപത്രി നടത്തിപ്പുകാരൻ കാശിലിംഗം (40), ഒണടിപുത്തൂർ നിജന്തൻ (24), നിലക്കോട്ട തവമണി (26), ചെല്ലമ്മാൾ (23) എന്നിവരുടെ പേരിൽ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കറുമത്തംപട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Next Story