Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭൂമി...

ഭൂമി തട്ടി​െയടുത്തവർക്കെതിരെ നടപടിയില്ലെന്ന്​ നിരാഹാര സമരവുമായി വയോധിക ദമ്പതികൾ

text_fields
bookmark_border
നിലമ്പൂർ: വില്ലേജ് അധികൃതരുടെ ഒത്താശയോടെ തങ്ങളുടെ ഭൂമി സ്വകാര‍്യ വ‍്യക്തി തട്ടിയെടുത്തുവെന്ന് ആരോപിച്ച് വയോധിക ദമ്പതികൾ നിലമ്പൂർ താലൂക്ക് ഓഫിസിന് മുമ്പിൽ നിരാഹാര സമരം നടത്തി. എടക്കര കാക്കപരതയിലെ മുടവൻ കുലവൻ മുഹമ്മദും ഭാര്യ ഖദീജയുമാണ് ശനിയാഴ്ച രാവിലെ മുതൽ നിരാഹാര സമരം തുടങ്ങിയത്. ബന്ധുവായ റഷീദലിയുടെയും ചില അയൽവാസികളുടെയുമൊപ്പമാണ് ദമ്പതികൾ താലൂക്ക് ഓഫിസിനു മുമ്പിൽ പ്ലക്കാർഡുകളും പിടിച്ച് നിരാഹാരമിരുന്നത്. ആകെയുള്ള 13 സ​െൻറ് ഭൂമിയുടെ ഏതാനും ഭാഗം അയൽവാസി വില്ലേജ് അധികൃതരുടെ ഒത്താശയോടെ കവർന്നെടുത്തു എന്നാണ് പരാതി. ഇതിനെതിരെ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും താലൂക്ക് അധികൃതർ നടപടി വൈകിപ്പിക്കുകയാെണന്ന് ബന്ധുവായ റഷീദലി പറഞ്ഞു. നിരാഹാരം തുടങ്ങിയതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, തഹസിൽദാർ പി.പി. ജയചന്ദ്രൻ, നിലമ്പൂർ എസ്.ഐ അബൂബക്കർ എന്നിവർ ദമ്പതികളുമായി നടത്തിയ ചർച്ചയിൽ ജില്ല കലക്ടറുമായി കൂടിയാലോചിച്ച് ആഗസ്റ്റ് ഒമ്പതിന് മുമ്പ് തീരുമാനമെടുക്കാമെന്ന ഉറപ്പിൽ സമരം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. തീരുമാനമായിെല്ലങ്കിൽ വീണ്ടും സമരമിരിക്കുമെന്നും ദമ്പതികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story