Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകര്‍ഷക ദിനാചരണം:...

കര്‍ഷക ദിനാചരണം: സ്വാഗത സംഘമായി

text_fields
bookmark_border
പൂക്കോട്ടുംപാടം: ചിങ്ങം ഒന്നിന് കര്‍ഷക ദിനാചരണമായി ആഘോഷിക്കാന്‍ കരുളായി, അമരമ്പലം പഞ്ചായത്തുകളില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കുട്ടി കര്‍ഷകന്‍, നെല്‍കൃഷി, സമ്മിശ്ര കര്‍ഷകന്‍, യുവകര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍ തുടങ്ങിയവരെ ആദരിക്കും. കരുളായി പഞ്ചായത്ത്‌ ഹാളില്‍ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ചാർജ് കൃഷി ഓഫിസര്‍ മുരളീധരന്‍ പദ്ധതി വിശദീകരിച്ചു. അമരമ്പലം പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ലിജു എബ്രഹാം പദ്ധതി വിശദീകരിച്ചു. നന്മ കണ്‍വെന്‍ഷന്‍ നിലമ്പൂർ: കലാകാരന്മാരുടെ സംഘടനയായ നന്മ ചാലിയാര്‍ യൂനിറ്റ് കണ്‍വെന്‍ഷനും കുടുംബ സംഗമവും ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ട്് മുതല്‍ ചാലിയാര്‍ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. വൈകീട്ട് അഞ്ച് മുതല്‍ കലാപരിപാടികളും നടക്കും. പുതുതായി അംഗത്വമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. ക്ഷേമനിധി ഹെല്‍പ് െഡസ്‌കും നടത്തും. ഫോണ്‍: 9747028383. മുസ്ലിം ലീഗ് സംയുക്ത യോഗം നിലമ്പൂർ: നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടന മണ്ഡലം ഭാരവാഹികളുടെയും സംയുക്ത യോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് നിലമ്പൂർ ലീഗ് ഓഫിസിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story