Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:42 AM GMT Updated On
date_range 6 Aug 2017 8:42 AM GMTക്വിറ്റ് ഇന്ത്യ ദിനത്തില്‍ കര്‍ഷകറാലി നടത്തും
text_fieldsbookmark_border
മലപ്പുറം: ദേശീയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സ്വതന്ത്ര കര്‍ഷകസംഘം ക്വിറ്റ് ഇന്ത്യ ദിനത്തിൽ റാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റ് പരിസരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീന്, സി. ശ്യാം സുന്ദര്‍, പി.പി. ഇബ്രാഹിം, സി. അബ്ദുൽ കരീം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story