Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmust...വിവാദ വിവാഹം:...

must...വിവാദ വിവാഹം: നഷ്​ടപരിഹാരത്തി​െൻറ മാനദണ്ഡമെന്തെന്ന്​ വനിത കമീഷൻ

text_fields
bookmark_border
പാവറട്ടി: വിവാഹത്തില്‍നിന്ന് പിന്മാറിയ പെണ്‍കുട്ടിയില്‍നിന്ന് വര​െൻറ വീട്ടുകാര്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് എന്ത് മാനദണ്ഡം വെച്ചാണെന്ന് വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ചോദിച്ചു. വിവാഹത്തില്‍നിന്ന് പിന്‍ മാറിയതിന് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വര​െൻറ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമാലയും സാരിയും വസ്ത്രങ്ങളും എല്ലാം തിരിച്ചു നൽകിയതാണ്. പിന്നെ എന്ത് നഷ്ടപരിഹാരമാണ് അവര്‍ക്ക് ലഭിക്കേണ്ടതെന്ന് അവർ േചാദിച്ചു. പെണ്‍കുട്ടി വിവാഹത്തില്‍നിന്ന് പിന്മാറിയതി​െൻറ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. യുവാവി​െൻറ മാനാഭിമാനത്തിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് പെണ്‍കുട്ടിയുടെ അഭിമാനത്തിനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story