Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാപ്പകൽ യുവതിയുടെ...

പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
വേങ്ങര: പട്ടാപ്പകൽ പെട്ടി ഓട്ടോയിൽ എത്തിയ ആൾ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. പറമ്പിൽപടി തെരുവത്ത് പ്രകാശ‍​െൻറ ഭാര്യ വിജിയുടെ (25) കഴുത്തിൽനിന്ന് അഞ്ചരപ്പവൻ തൂക്കം വരുന്ന താലിമാലയാണ് അക്രമി പൊട്ടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെ യുവതി പറമ്പിൽപടി-മനാട്ടി റോഡിലൂടെ നടന്നുപോകവെയാണ് അതിക്രമം. ഓട്ടോ തിരിച്ച് ഗാന്ധിക്കുന്ന് റോഡിലൂടെ പോയതായി സംശയിക്കുന്നു. വേങ്ങര പൊലീസിൽ പരാതി നൽകി. യാത്രയയപ്പ് നൽകി വേങ്ങര: വിവിധ ആവശ്യങ്ങൾ ഉയർത്തി ആഗസ്റ്റ് ഒമ്പതിന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ സംഘടിപ്പിക്കുന്ന പാർലമ​െൻറ് മാർച്ചിൽ പങ്കെടുക്കുന്ന വളൻറിയർമാർക്ക് യാത്രയയപ്പ് നൽകി. വേങ്ങര ടൗണിൽ നടന്ന യാത്രയയപ്പ് പൊതുയോഗം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.പി. സുബ്രഹ്മണ്യൻ, സി. രവി, എൻ.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ.എസ്.കെ.ടി.യു ജില്ല പ്രസിഡൻറ് എം. മുഹമ്മദ്, കോട്ടക്കൽ ഏരിയ പ്രസിഡൻറ് എൻ.കെ. പോക്കർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി ടി.കെ. മുഹമ്മദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story