Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:50 AM GMT Updated On
date_range 2017-08-05T14:20:57+05:30'കാല'ത്തിലെ സേതുവിെൻറ തനി പകർപ്പാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെന്ന് ^കെ.എസ്.യു
text_fields'കാല'ത്തിലെ സേതുവിെൻറ തനി പകർപ്പാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെന്ന് -കെ.എസ്.യു പൊന്നാനി: അക്രമങ്ങൾ അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പൊന്നാനി എം.ഇ.എസ് കോളജിലെ എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് കെ.എസ്.യു നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തന്നെ മാത്രം സ്നേഹിക്കുന്ന എം.ടിയുടെ 'കാല'ത്തിലെ സേതുവിെൻറ തനി പകർപ്പാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെന്നും നേതാക്കൾ പറഞ്ഞു. പൊന്നാനി എം.ഇ.എസ് കോളജിൽ എസ്.എഫ്.ഐ നേതാക്കൾക്കിടയിലുള്ള പടലപ്പിണക്കമാണ് നാമനിർദേശ പത്രികയിലെ തെറ്റുകൾക്ക് കാരണം. നാമനിർദേശ പത്രിക തള്ളിയതോടെ അക്രമമഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ നടത്തിയത്. നോമിനേഷൻ തള്ളുമെന്ന് ഉറപ്പായതോടെ സ്പീക്കറുടെ ഓഫിസ് ഉൾപ്പെടെ കോളജ് അധികൃതരുമായി ബന്ധപ്പെട്ടത് ലജ്ജാകരമാണ്. എം.ടിയുടെ 'കാലം' നോവലിലെ നായക കഥാപാത്രമായ സേതുവിെൻറ സ്വഭാവ സവിശേഷതകളാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറതെന്നും കലാലയത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും കെ.എസ്.യു പൊന്നാനി മണ്ഡലം നേതാക്കൾ പറഞ്ഞു. പൊന്നാനി പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി റംഷാദ്, ഹക്കീം പെരുമുക്ക്, സുജീർ ഖാൻ, ഗോപകുമാർ എന്നിവർ പങ്കെടുത്തു. പൊന്നാനി ടൂറിസം ഡസ്റ്റിനേഷൻ പദ്ധതിക്ക് 9.3 കോടി; കർമ റോഡ് സൗന്ദര്യവത്കരണത്തിന് ആറ് കോടി പൊന്നാനി: സംസ്ഥാന ബജറ്റിൽ പൊന്നാനി ടൂറിസം ഡസ്റ്റിനേഷൻ പദ്ധതിയിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്ക് വിനോദസഞ്ചാര വകുപ്പിൽനിന്ന് അനുമതിയായി. നിള ഹെറിറ്റേജ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഒരു കോടി 60 ലക്ഷം, ബിയ്യം വള്ളംകളി പവലിയൻ നവീകരണത്തിന് ഒരുകോടി ആറുലക്ഷം, കർമ റോഡ് നവീകരണത്തിന് ആറ് എന്നിങ്ങനെയാണ് അനുവദിച്ചത്. ഭാരതപ്പുഴയുടെ തീരത്ത് കൂടിയുള്ള കിലോ മീറ്റർ നീളത്തിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ആറ് കോടി രൂപ അനുവദിച്ചിട്ടുള്ളത്. കർമ റോഡ് നിർമിക്കുമ്പോൾതന്നെ പുഴയുടെ ഭാഗത്ത് അഞ്ച് മീറ്റർ വീതിയിൽ ടൂറിസം നടപ്പാതക്ക് മാറ്റിവെച്ചിരുന്നു. ഇതിൽ ഹാൻഡ് റെയിൽ, അലങ്കാര വിളക്കുകൾ, വിശ്രമകേന്ദ്രം, കിയോസ് ക്കുകൾ എന്നിവ നിർമിക്കും. കർമ റോഡ് ചമ്രവട്ടം പാലത്തിൽ ചേരുന്നത് അപ്രോച്ച് റോഡ് നിർമിച്ചാണ്. ഇതിനായി രണ്ടാം ഘട്ട കർമ റോഡ് പദ്ധതിയിൽ 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 700 മീറ്റർ നീളത്തിൽ നാല് മീറ്റർ വീതിയിൽ പ്രത്യേക നടപ്പാതയും ഫിഷിങ് ഡക്കും അടങ്ങുന്ന തരത്തിലാണ് നിർമിക്കുക. നിലവിൽ നിർമിക്കാൻ പോകുന്ന കർമ റോഡ് സൗന്ദര്യവത്കരണത്തിന് പദ്ധതിയുടെ തുടർച്ചയായി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുക. ചമ്രവട്ടം പാലം മുതൽ അഴിമുഖം വരെ കർമ റോഡും തുടർന്ന് സസ്പെൻഷൻ ബ്രിഡ്ജിന് അനുബന്ധമായി കടലിന് അഭിമുഖമായി വരുന്ന ടൂറിസം പദ്ധതിയും പടിഞ്ഞാറെക്കര ടൂറിസം പദ്ധതിയും അടങ്ങുന്ന ടൂറിസം സർക്കിൾ മാതൃകയിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.
Next Story