Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:47 AM GMT Updated On
date_range 5 Aug 2017 8:47 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പാലക്കാട് തൃപ്തി ഹാൾ: യു.ടി.യു.സി ലെനിനിസ്റ്റ് സംസ്ഥാന കൺവെൻഷൻ -10.00 പാലക്കാട് എൻ.എം.ആർ ഓഡിറ്റോറിയം: വനിത കോഓപറേറ്റിവ് സൊസൈറ്റി സംഘടിപ്പിക്കുന്ന പേപ്പർ ബാഗ് നിർമാണ പരിശീലനം -9.00 മണ്ണാർക്കാട് എമറാൾഡ് പാലസ്: ഐ.എസ്.എം സംഘടിപ്പിക്കുന്ന വിസ്ഡം ലീഡേഴ്സ് ക്യാമ്പ്. ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ -4.30 കാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തിെൻറ ഭാഗമായി രാമായണ പാരായണം -5.30, ദീപാരാധന -6.30, പ്രസാദ വിതരണം -7.00 വടക്കഞ്ചേരി എം.ടി.യു.പി സ്കൂൾ: ആലത്തൂർ ബി.ആർ.സിയുടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വടക്കഞ്ചേരി മേഖലയിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം --10.00 ആലത്തൂർ പുതിയങ്കം ജി.യു.പി സ്കൂൾ: ബി.ആർ.സിയുടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ ആലത്തൂർ മേഖലയിലെ അധ്യാപകർക്കുള്ള പരിശീലനം --10.00 ആലത്തൂർ ജി.എം.എൽ.പി സ്കൂൾ: ബി.ആർ.സിയുടെ എൽ.പി വിഭാഗം അറബിക് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 മംഗലം ജി.എസ്.യു.പി.എസ്: ബി.ആർ.സിയുടെ യു.പി വിഭാഗം സയൻസ്, സാമൂഹിക ശാസ്ത്രം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 ആലത്തൂർ ബി.ആർ.സി: മാത്സ് വിഭാഗം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 ആലത്തൂർ പുതിയങ്കം ജി.യു.പി സ്കൂൾ: ബി.ആർ.സിയുടെ യു.പി വിഭാഗം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉർദു അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 ആലത്തൂർ താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതി യോഗം --10.00 ആലത്തൂർ പൊതുമരാമത്ത് വകുപ്പ് െറസ്റ്റ് ഹൗസ്: മൊറാർജി കൾചറൽ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ കൂൺകൃഷി പരിശീലനം -10.00 ആലത്തൂർ സ്വാതി ജങ്ഷൻ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന സായാഹ്നന ധർണ -4.00 തടുക്കശ്ശേരി സർവിസ് സഹ. ബാങ്ക് ഹാൾ: എം.എൽ.എയുടെ അദാലത്ത് -10.00 പറളി ഹയർ സെക്കൻഡറി സ്കൂൾ: കായിക ആയുർവേദ ചികിത്സ പദ്ധതിയുടെ ഭാഗമായി ക്ലിനിക് -10.00 കർഷകെൻറ പുരയിടത്തിൽ വനം വകുപ്പ് ജണ്ടയിട്ടു അഗളി: ചെമ്മണ്ണൂരിൽ വനംവകുപ്പ് കർഷകെൻറ പുരയിടത്തിൽ ജണ്ടയിട്ടു. ചെമ്മണ്ണൂർ കോളനി റോഡിൽ മുണ്ടിയാനിയിൽ ഗംഗാധരൻ, ഭാര്യ ശാന്ത, വിശ്വംഭരൻ എന്നിവരുടെ കൈവശമുള്ള ഒരേക്കർ പത്ത് സെൻറ് ഭൂമിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജണ്ടയിട്ടത്. സ്ഥലത്തിന് നാളിതുവരെയുള്ള നികുതി അടച്ചിട്ടുള്ളതാണ്. നിയമസഭ സമിതിയുടെ ഉത്തരവ് പ്രകാരമാണ് 20191 /പി.ടി യിൽ പെട്ട ഈ സ്ഥലത്തിന് നികുതി സ്വീകരിച്ചിട്ടുള്ളത്. സ്ഥലം പട്ടയഭൂമിയാെണന്നും ഇത് വനഭൂമിയുമായി അതിർത്തി പങ്കിടുന്നിെല്ലന്നും സംഭവവുമായി ബന്ധപ്പെട്ട് കള്ളമല വില്ലേജ് ഓഫിസർ മണ്ണാർക്കാട് തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 25 വർഷം മുമ്പാണ് ഗംഗാധരനും കുടുംബവും ഈ പുരയിടം വാങ്ങിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story