Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ലായ പഞ്ചായത്ത്...

നെല്ലായ പഞ്ചായത്ത് അഴിമതി വിവാദം: ഗൂഢാലോചനയുടെ ഇ​രയെന്ന് പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
ചെർപ്പുളശ്ശേരി: തനിക്കെതിരെ ആദ്യം നവ മാധ്യമങ്ങളിൽ ശബ്ദരേഖയായും തുടർന്ന് മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട അഴിമതി വിവാദം സത്യമെല്ലന്നും താൻ ഗൂഢാലോചനയുടെ ഇരയാെണന്നും നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് എൻ. ജനാർദനൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തെരുവ് വിളക്കുകൾ കത്തുന്നില്ല എന്ന പരാതി വർഷങ്ങളായി ഉണ്ടായിരുന്നു. അറ്റകുറ്റപ്പണി എങ്ങനെയെങ്കിലും നടത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോൾ വിവാദം ആരോപിക്കുന്ന വ്യക്തി ടെൻഡറിന് എത്തുന്നത്. ഇയാളുടെ കൈയിൽ ഇ.എം.ഡി കെട്ടാൻ കാശില്ലാത്തതിനാൽ അപ്പോൾ സ്ഥലത്തുള്ള വിവിധ വൃക്തികൾ സ്വരൂപിച്ച 22,500 രൂപ അടക്കുകയാണുണ്ടായത്. ആ തുക ബില്ല് ലഭിക്കുമ്പോൾ തിരിച്ച് നൽകാം എന്നായിരുന്നു വാക്കാൽ പറഞ്ഞിരുന്നത്. പണം എന്ന് എ​െൻറ ഫോണിൽ ഉപയോഗിച്ചത് ആ സംഖ്യയെ ഉദ്ദേശിച്ചാണ് . ഫോണിലൂടെയുള്ള സംസാരത്തിൽ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുള്ള വിവരം പിന്നീടാണ് അറിഞ്ഞത്. ഇപ്പോൾ ഉള്ള വിവാദം രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയമുണ്ട്. തിങ്കളാഴ്ച അവധി അവശ്യ പെട്ട് ഭരണസമിതിയെ സമീപിക്കും. തുടർന്ന് നീതിക്കായി തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story