Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവനെടുത്ത കുറ്റത്തിന് ...

ജീവനെടുത്ത കുറ്റത്തിന് ജീവൻ നൽകി സുകുമാര‍െൻറ പ്രായശ്ചിത്തം

text_fields
bookmark_border
അഗളി (പാലക്കാട്): ക്ഷണനേരത്തെ വികാരത്തിൽ ഉറ്റ ബന്ധുവി‍​െൻറ ജീവനെടുത്ത സുകുമാരൻ മറ്റൊരാൾക്ക് പുതുജീവൻ നൽകി പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. പട്ടാമ്പി പള്ളിപ്പുറം സ്വദേശി സുകുമാരനാണ് വൃക്ക ദാനം ചെയ്ത് മാതൃകയാകുന്നത്. പത്ത് വർഷം മുമ്പാണ് സ്ഥലവുമായി ബന്ധപ്പെട്ട വഴക്കിനിടെ പിതൃസഹോദരനെ കൊലപ്പെടുത്തിയത്. 2010ൽ പത്തുവർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും നല്ല നടപ്പിനെ തുടർന്ന് ആറേ മുക്കാൽ വർഷംകൊണ്ട് ശിക്ഷ കഴിഞ്ഞ് ഇറങ്ങുകയായിരുന്നു. ആദ്യത്തെ രണ്ട് വർഷം കണ്ണൂർ സെൻട്രൽ ജയിലിലും പിന്നീട് തിരുവനന്തപുരത്തെ തുറന്ന ജയിലിലുമായിരുന്നു തടവുജീവിതം. ജയിലിൽ വായന ശീലമാക്കിയ സുകുമാരൻ സാമൂഹികപ്രവർത്തക ഉമപ്രേമ‍​െൻറ ജീവചരിത്രം 'നിലാച്ചോറ്' വായിച്ചതാണ് വഴിത്തിരിവായത്. ഒരു നിമിഷത്തെ കൈയബദ്ധം ഇല്ലാതാക്കിയ മനുഷ്യജീവ‍​െൻറ വില ഇൗ പുസ്തകം സുകുമാരനെ ഓർമിപ്പിച്ചു. ഒരാളെ ഇല്ലാതാക്കിയ തനിക്ക് ഒരു പുതുജീവൻ നൽകാനും കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇരുട്ടറ വിട്ട് പുറത്തിറങ്ങിയത്. ജയിൽ അധികൃതരുടെ സഹായത്തോടെ ഉമപ്രേമനെ കാണുകയും ചെയ്തു. ഇവരുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് വൃക്ക ആവശ്യമുള്ള കൊല്ലം വടക്കേവിള സ്വദേശിനി പ്രിൻസിയെ കുറിച്ച് അറിഞ്ഞത്. രണ്ട് വർഷമായി ഡയാലിസിസി‍​െൻറ സഹായത്തോടെയാണ് ഇവർ ജീവിക്കുന്നത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്. സുകുമാരന് ഭാര്യയും രണ്ട് മക്കളുമുണ്ട്. cap pg3 സുകുമാരൻ
Show Full Article
TAGS:LOCAL NEWS 
Next Story