Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:44 AM GMT Updated On
date_range 5 Aug 2017 8:44 AM GMTസമാനമായ സംഭവം നാല് മാസം മുമ്പും
text_fieldsbookmark_border
കൊണ്ടോട്ടി: നാല് മാസം മുമ്പും കരിപ്പൂരിൽ സമാനമായ രീതിൽ വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങിയിരുന്നു. ടേക്ക് ഒാഫിനിടെ ഷാർജയിലേക്കുള്ള എയർഇന്ത്യ വിമാനമാണ് കഴിഞ്ഞ ഏപ്രിൽ 22ന് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. യന്ത്രത്തകരാറിനെ തുടർന്നായിരുന്നു അന്ന് വിമാനം ഒരുവശത്തേക്ക് തെന്നിനീങ്ങിയത്. വിമാനത്തിെൻറ എൻജിനും ചക്രങ്ങളും പൊട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം, നവീകരണം പൂർത്തിയായ റൺവേയിൽ ഘർഷണം കുറവാണെന്നും മിനുസം കൂടുതലാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റൺവേയുടെ ചില ഭാഗങ്ങളിൽ മിനുസം കൂടുതലാണെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് മിനുസം കുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എയർഇന്ത്യ വിമാനത്തിന് അപകടം സംഭവിച്ചതിന് ശേഷമായിരുന്നു പ്രവൃത്തി നടത്തിയത്. പുതിയ റൺവേയിലൂടെ ഒാടുേമ്പാൾ വിമാനങ്ങളുടെ ചക്രങ്ങളിൽ നിന്ന് പ്രതലത്തിൽ പറ്റിപിടിച്ച റബറിെൻറ അംശം നീക്കുകയാണ് അന്ന് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story