Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് മിഷൻ: നിർമാണ...

ലൈഫ് മിഷൻ: നിർമാണ യോഗ്യമായ ഭൂമി ഉടൻ കണ്ടെത്തും –കലക്ടർ

text_fields
bookmark_border
പാലക്കാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി -ലൈഫ് മിഷ‍​െൻറ നടത്തിപ്പിനായി വീട് നിർമിക്കുന്നതിന് അനുയോജ്യമായ ഭൂമി ഉടൻ കണ്ടെത്തുമെന്ന് കലക്ടർ പി. മേരിക്കുട്ടി പറഞ്ഞു. ബന്ധപ്പെട്ട തഹസിൽദാർമാരോട് 50 സ​െൻറിൽ കൂടുതലുള്ള റവന്യു മിച്ചഭൂമി കണ്ടെത്തി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ കീഴിലുള്ള നിർമാണ യോഗ്യമായ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഗ്രാമപഞ്ചായത്തുകൾ നിർദേശിക്കുന്ന സ്ഥലങ്ങളുടെ റിപ്പോർട്ട് സർക്കാറിന് നൽകി അനുമതി വാങ്ങിയതിന് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുക. ഭൂമി കണ്ടെത്തുന്നതിന് വേണ്ടി പദ്ധതിയുടെ ആവിഷ്കരണത്തിന് രൂപവത്കരിച്ച കർമസമിതി ജില്ല കലക്ടറുടെ ചേംബറിൽ നടത്തിയ യോഗത്തിലാണ് ജില്ല കലക്ടർ ഇക്കാര്യങ്ങൾ അറിയിച്ചത്. സംസ്ഥാനത്തെ ഭവനരഹിതരേയും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവരേയും കണ്ടെത്തി വീട് നിർമിച്ച് നൽകുകയാണ് ലൈഫ് മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഭൂരഹിതർ കൂടുതലുള്ള ആദിവാസി- പട്ടികജാതി കോളനികളിൽ മൂന്ന് നിലകളുള്ള ഭവന സമുച്ചയങ്ങളാണ് നിർമിക്കുക. ഒരു കുടുംബത്തിന് 3.5 ലക്ഷം രൂപ ചെലവ് വരുന്ന 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ച് നൽകുക. ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, വിധവകൾ, ഭിന്നലിംഗക്കാർ, അവിവാഹിതരായ അമ്മമാർ എന്നിവർക്കായിരിക്കും ആദ്യഘട്ടത്തിൽ വീടുകൾ നിർമിക്കുക. ഒരു സ്കൂളിൽ ഒരു യൂനിഫോം; നിർദേശം പൂർണമായി നടപ്പായില്ല കുഴൽമന്ദം: ഒരു സ്കൂളിൽ ഒന്നിൽ കൂടുതൽ യൂനിഫോം പാടില്ലെന്ന ബാലാവകാശ കമീഷൻ നിർദേശം ഈ വർഷവും പൂർണമായി നടപ്പാക്കാൻ കഴിഞ്ഞില്ല. യൂനിഫോമുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ബാലാവകാശ കമീഷൻ നിർദേശം നൽകിയത് 2016 ഫെബ്രവരി 20നാണ്. ഇതിനെ തുടർന്ന് ഈ അധ്യയനവർഷം മുതൽ ഒരു സ്കൂളിൽ ഒന്നിൽ കൂടുതൽ യൂനിഫോം പാടിെല്ലന്ന് ഡി.പി.ഐ ഉത്തരവുണ്ട്. ഇതു സംബന്ധിച്ച് എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും ഗവ. എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപകർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ, സ്വകാര്യ വിദ്യാലയങ്ങളിൽ നടപടിയെടുക്കാൻ കഴിയില്ലന്നും ഡി.ഡി.ഇ.ഒ. വ്യക്തമാക്കി. ജില്ലയിലെ ചില എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിൽ ഇപ്പോഴും ഒന്നിൽ കൂടുതൽ യൂനിഫോം ഉപയോഗിക്കുകയും ഇത് പാലിക്കാത്ത വിദ്യാർഥികളെ പുറത്താക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്ന പ്രവണതയുണ്ട്. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രഖ്യാപനം 19ന് പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മ​െൻറി‍​െൻറ ജില്ലതല പ്രഖ്യാപനം ആഗസ്റ്റ് 19ന് മൂന്നിന് സിത്താര മഹലിൽ നടക്കും. ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രഥമ ജില്ല നേതാക്കളെ പ്രഖ്യാപിക്കും. തുടർന്ന് നഗരത്തിൽ വിദ്യാർഥി -യുവജന റാലിയും നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: പി.വി വിജയരാഘവൻ (ചെയർമാൻ), എം. സുലൈമാൻ (വൈസ് ചെയർമാൻ), റഷാദ് പുതുനഗരം (ജനറൽ കൺവീനർ), ലുഖ്മാനുൽ ഹകീം, അക്ബറലി കൊല്ലങ്കോട് (പ്രചാരണം), അജിത് കൊല്ലങ്കോട്, കെ.എം. സാബിർ അഹ്സൻ (പ്രതിനിധി), എ.എ. നൗഷാദ്, റഫീഖ് പുതുപ്പള്ളിതെരുവ് (മീഡിയ), കരീം പറളി, മുകേഷ് പാലക്കാട് (പി.ആർ ), എ. ഉസ്മാൻ (സാമ്പത്തികം)
Show Full Article
TAGS:LOCAL NEWS 
Next Story