Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉദ്ഘാടകനെ ചൊല്ലി...

ഉദ്ഘാടകനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത

text_fields
bookmark_border
പാലക്കാട്: നെഹ്റു ഗ്രൂപ് കോളജ് ഉടമകളുമായി ചെർപ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവി‍​െൻറ വീട്ടിൽ രഹസ്യ ചർച്ച നടത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകരൻ യൂത്ത് കോൺഗ്രസ് പരിപാടിയുടെ ഉദ്ഘാടകനായി എത്തുന്നതിനെ ചൊല്ലി കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഭിന്നത രൂക്ഷം. നെഹ്റു കോളജ് ഉടമകളുമായി ചർച്ച നടത്തിയ കെ. സുധാകര‍​െൻറ നടപടിക്കെതിരെ ജില്ല കോൺഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വരികയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് എ ഗ്രൂപ് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമ​െൻറ് കമ്മിറ്റി ഐ ഗ്രൂപ് നേതാവുകൂടിയായ കെ. സുധാകരനെ ഉദ്ഘാടകനായി കൊണ്ടുവരുന്നത്. പാലക്കാട് പാർലമ​െൻറ് മണ്ഡലം കമ്മിറ്റിയിൽ എ ഗ്രൂപി‍​െൻറ ഏകാധിപത്യ നിലപാടുകളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് പാർലമ​െൻറ് കമ്മിറ്റിയുടെ പരിപാടികളിൽ നിന്ന് ഐ ഗ്രൂപ് ബഹിഷ്കരിച്ച് നിൽക്കുന്നതിനിടെയാണ് സംസ്ഥാനത്തെ ഐ ഗ്രൂപി‍​െൻറ പ്രമുഖ നേതാക്കളിലൊരാളായ കെ. സുധാകരനെ പരിപാടിയുടെ ഉദ്ഘാടകനായി എത്തിക്കുന്നത്. ഇത് ജില്ലയിലെ ഐ ഗ്രൂപിനെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. ഐ ഗ്രൂപ് നേതാവ് ഉദ്ഘാടകനായി എത്തുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത് മുതലാക്കാനാണ് എ ഗ്രൂപ് ശ്രമം. ജില്ല തലത്തിൽ നടത്തുന്ന ആഗസ്റ്റ് 15ലെ പരിപാടി ജില്ല കേന്ദ്രത്തിൽ നടത്താത്തതിനെതിരേയും സംഘടനക്കകത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസി‍​െൻറ പരിപാടിയുടെ ഉദ്ഘാടകനെ ചൊല്ലിയുള്ള തർക്കം ഡി.സി.സി നേതൃത്വത്തിലും ഉടലെടുത്തിട്ടുണ്ട്. കോൺഗ്രസ് ജില്ല നേതൃത്വത്തോട് ആലോചിക്കാതെയാണ് ഉദ്ഘാടകനെ തീരുമാനിച്ചിട്ടുള്ളത്. ഇതിലെ അസംതൃപ്തി പാർട്ടി നേതാക്കൾ തുറന്ന് സമ്മതിക്കുന്നു. എന്നാൽ യൂത്ത്കോൺഗ്രസിലെ ഐ ഗ്രൂപ് കൂടുതൽ കടുത്ത നിലപാടുകൾ കൈകൊണ്ടേക്കുമെന്നും സൂചനയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story