Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്​മരണ സമ്മേളനം...

അനുസ്​മരണ സമ്മേളനം 12ന്

text_fields
bookmark_border
മങ്കട: ചരിത്രകാരനും മുൻ ചന്ദ്രിക ചീഫ് എഡിറ്ററുമായിരുന്ന പ്രഫ. ടി. അബ്ദുൽ അസീസ് മൗലവി മങ്കട ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2007 ആഗസ്റ്റ് 12ന് മൗലവി മരണപ്പെട്ടതി​െൻറ പത്താം ചരമ വാർഷികത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പരിപാടിയിൽ മൗലവിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരവും സമ്മാനിക്കും. ചന്ദ്രിക എഡിറ്റർ സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, യു.പി. യഹ്യാഖാൻ, എ. സിദ്ദീഖ് ഹസൻ, സമദ് മങ്കട, ഉമർ അറക്കൽ, പി.കെ. കുഞ്ഞുമോൻ, ഉമർ തയ്യിൽ എന്നിവർ സംബന്ധിക്കും. മങ്കട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വാഗത സംഘം യോഗത്തിൽ പി.പി. അനീസ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി. കുഞ്ഞാലി, എം. അസ്ലം മാസ്റ്റർ, അഡ്വ. കെ. അസ്ഗർ അലി, വി.കെ. മൻസൂർ, സൈഫുല്ല കറുമൂക്കിൽ, യു. മുസ്തഫ റഫീഖ്, കെ.ടി. റിയാസ്, സമദ് മാടശ്ശേരി, ടി. അബ്ദുൽ കരീം എന്നിവർ സം സാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story