Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടു കിലോ കഞ്ചാവുമായി...

രണ്ടു കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശികൾ അറസ്​റ്റില്‍

text_fields
bookmark_border
നിലമ്പൂര്‍: കര്‍ണാടകയില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവരികയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി കർണാടക സ്വദേശികളായ രണ്ടു പേരെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. കര്‍ണാടക സ്വദേശിയും ഇപ്പോള്‍ പൂക്കോട്ടുംപാടം പൊട്ടിക്കല്ലില്‍ സ്ഥിരതാമസക്കാരനുമായ അഷ്‌റഫ് ഖാന്‍ (33), രാംനഗര്‍ ജില്ലയിലെ മെഹ്ബൂബ് നഗറില്‍ താമസിക്കുന്ന അയാസ് പാഷ (24) എന്നിവരെയാണ് നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി. സജിമോ‍​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസ് ഇൻറലിജൻസിന് കിട്ടിയ രഹസ‍്യ വിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇരുവരും വലയിലായത്. ചുങ്കത്തറയിൽ നിന്ന് പൂക്കോട്ടുംപാടത്തേക്ക് ബൈക്കില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഇവരെ നിലമ്പൂർ തേക്ക് മ്യൂസിയത്തിനു സമീപം വെച്ചാണ് പിടികൂടിയത്. മുമ്പും കഞ്ചാവു കടത്തുന്നതായി എക്‌സൈസ് ഇൻറലിജന്‍സ് വിഭാഗത്തിനു ലഭിച്ച വിവരത്തി‍​െൻറ അടിസ്ഥാനത്തില്‍ അഷ്‌റഫ് ഖാന്‍ നിരീക്ഷണത്തിലായിരുന്നു. ഇൻറലിജന്‍സ് വിഭാഗം പ്രിവൻറിവ് ഓഫിസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എസ്. അരുൺകുമാര്‍, പ്രദീപ് കുമാര്‍, സി. സുഭാഷ്, രാജന്‍ നെല്ലായി, ജയാനന്ദന്‍, വിനീത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.പി. ഷീന, ടി.കെ. സമീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര നാർകോട്ടിക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story