Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:35 AM GMT Updated On
date_range 5 Aug 2017 8:35 AM GMTകെ.എൻ.ജി റോഡിൽ രണ്ട് കാറപകടം; കുടുംബത്തിലെ നാലു പേർക്ക് പരിക്ക്
text_fieldsbookmark_border
നിലമ്പൂർ: കെ.എൻ.ജി റോഡിൽ വെളിയംതോട്, തേക്ക് മ്യൂസിയം എന്നിവിടങ്ങളിലായി രണ്ട് കാർ അപകടങ്ങളിലായി കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. ഗൂഡല്ലൂരിലെ കല്ല്യാണത്തിൽ പങ്കെടുത്ത് നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്ന കാർ നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ നിയന്ത്രണം വിട്ടായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ എൻ.എം. ബഷീർ (50) ഭാര്യ ഷീബ (40) മക്കളായ ആഷിഖ് (19), അമിലു(13) എന്നിവർക്കാണ് പരിക്കേറ്റത്. വെളിയംതോടിലുണ്ടായ കാർ അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി തൂൺ കാറിെൻറ മുകളിലേക്ക് പൊട്ടിവീണ് കാറിെൻറ മുൻ ഭാഗം പാടെ തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story