Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:30 AM GMT Updated On
date_range 2017-08-05T14:00:00+05:30അറബിക്ക് ടാലൻറ് പരീക്ഷ: സംസ്ഥാനതലം നാളെ
text_fieldsമലപ്പുറം: അലിഫ് അറബിക്ക് ടാലൻറ് മത്സരപരീക്ഷയുടെ സംസ്ഥാനതലം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് പിറകിലുള്ള ഖായിദെ മില്ലത്ത് സൗധത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എ.ടി.എഫ് ജില്ല ഓഫിസിലാണ് സംസ്ഥാനതല മത്സരം. സംസ്ഥാനതല മത്സരത്തില്‍ മൂന്ന് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആബിദ ഗോള്ഡിെൻറ സ്വര്‍ണമെഡല്‍ സമ്മാനിക്കും. ഫോണ്‍: 9947205363. റാങ്ക് ഹോൾഡേഴ്സ് യോഗം നാളെ മലപ്പുറം: എച്ച്.എസ്.എ മലയാളം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം ഞായറാഴ്ച രാവിലെ 11ന് മലപ്പുറത്ത് ചേരും. ഫോൺ: 8086889193, 9496924181. വായനമത്സരം: താലൂക്കുതലം നാളെ മലപ്പുറം: ജില്ല ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അഖിലകേരള വായനമത്സരത്തിെൻറ താലൂക്കുതല മത്സരങ്ങൾ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലയിലെ ഏഴ് താലൂക്കുകളിൽ നടക്കും. സ്കൂൾതല മത്സരത്തിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പെങ്കടുക്കാം. മത്സര കേന്ദ്രങ്ങൾ: ഏറനാട്-മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ, കച്ചേരിപ്പടി, നിലമ്പൂർ-വണ്ടൂർ ജി.വി.എച്ച്.എസ്.എസ്, വണ്ടൂർ തിരൂർ-ജി.ബി.എച്ച്.എസ്.എസ് തിരൂർ, തിരൂരങ്ങാടി-ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, കൊണ്ടോട്ടി-ജി.എം.യു.പി സ്കൂൾ കൊണ്ടോട്ടി, പൊന്നാനി-എ.വി ഹൈസ്ക്കൂൾ പൊന്നാനി, പെരിന്തൽമണ്ണ-ഗവ. ഗേൾസ് ഹൈസ്കൂൾ, പെരിന്തൽമണ്ണ.
Next Story