Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:30 AM GMT Updated On
date_range 2017-08-05T14:00:00+05:30കൺവെൻഷൻ
text_fieldsമലപ്പുറം: ആഗസ്റ്റ് 15 വരെയുള്ള ശുചിത്വ പക്ഷാചരണ പരിപാടികളുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഷനൽ യൂത്ത് വളൻറിയർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ നടത്തി. യൂത്ത് ക്ലബുകളുടെ പങ്കാളിത്തത്തോടെ ഗ്രാമതലങ്ങളിൽ ശുചീകരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ല യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.ഐ.സി ജില്ല ഇൻഫർമാറ്റിക് ഓഫിസർ കെ.പി. പ്രതീഷ്, പി. അസ്മാബി എന്നിവർ സംസാരിച്ചു. ഓണം-ബക്രീദ് ഖാദി മേള ജില്ലതല ഉദ്ഘാടനം മലപ്പുറം: ഓണം--ബക്രീദ് ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടപ്പടി ബസ്സ്റ്റാൻഡ് ബിൽഡിങ് പരിസരത്ത് തദ്ദേശഭരണ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. പ്രതിഷേധിച്ചു മലപ്പുറം: പാചകവാതക എൽ.പി.ജി ഗ്യാസ് സബ്സിഡി നിർത്തലാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ ജനതാദൾ-യു ലെഫ്റ്റ് ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഗോപാലൻ ചീക്കോട് ഉദ്ഘാടനം ചെയ്തു.
Next Story