Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:02 AM GMT Updated On
date_range 2017-08-05T13:32:59+05:30തുവ്വൂരിലെ പൊതു കളിസ്ഥലം സംരക്ഷിക്കാൻ വില്ലേജ് ഓഫിസിലേക്ക് ജനകീയ മാർച്ച്
text_fieldsതുവ്വൂർ: ടൗണിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിലെ പൊതുകളിസ്ഥലം സ്വകാര്യ സ്കൂൾ മാനേജർ സ്വന്തമാക്കുന്നുവെന്നാരോപിച്ച് ജനകീയ സമിതി വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ ബഹുജന മാർച്ചും ധർണയും നടത്തി. മാർച്ച് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി നാട്ടുകാർ കളികൾക്കും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച മൈതാനം വ്യാജരേഖകളുണ്ടാക്കി ചുറ്റുമതിൽ കെട്ടി സ്വന്തമാക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും എന്ത് വിലകൊടുത്തും പൊതു കളിസ്ഥലം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം പി.എ. മജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എൻ. ഹംസ ഹാജി, സമരസമിതി ചെയർമാൻ പി. മുഹമ്മദാലി, ടി.എച്ച്. അൻവർ, പി. അക്ബർ, പി. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. കൺവീനർ പി. അബ്ദുൽ കരീം സ്വാഗതവും പി. ഇസ്മാഈൽ അൻവർ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച മാർച്ച് വില്ലേജ് ഓഫിസ് പരിസരത്ത് കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. മാർച്ചിന് കെ.ബി. മൊയ്‌തീൻകുട്ടി, കെ. മുജീബ്, എം.കെ. നാണിപ്പ, എ. മൂസ, കൊപ്പത്ത് ശരീഫ്, മുത്തു പൊടുവണ്ണി, ഫിറോസ് തേക്കുന്ന്, അനീർ തെക്കുംപുറം, മുജീബ് മാമ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story