Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളം ഭരിക്കുന്നത്...

കേരളം ഭരിക്കുന്നത് റേഷൻകാർഡിന് പോലും വിലകൂട്ടിയ സർക്കാർ ^-ചെന്നിത്തല

text_fields
bookmark_border
കേരളം ഭരിക്കുന്നത് റേഷൻകാർഡിന് പോലും വിലകൂട്ടിയ സർക്കാർ -ചെന്നിത്തല കരുവാരകുണ്ട്: നിത്യോപയോഗ സാധനങ്ങൾക്ക് മാത്രമല്ല റേഷൻകാർഡിന് പോലും വില വർധിപ്പിച്ച സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ച് വരികയാണെന്നും കോൺഗ്രസിന് മാത്രമേ സുരക്ഷിത കേരളം വാഗ്ദാനം ചെയ്യാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച് ഇരിങ്ങാട്ടിരിയിൽ സംഘടിപ്പിച്ച കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. വി. ഷബീറലി അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി. അബ്ദുൽ മജീദ്, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി സെക്രട്ടറിമാരായ അസീസ് ചീരാൻതൊടി, എൻ.എ. മുബാറക്ക്, വി. ബാബുരാജ്, പി. ശശിധരൻ, വി. മൊയ്തീൻ കുട്ടി, കെ.വി. അസീസ്, കെ.പി. റഷീദ്, പി. മുജീബ്, വി. ദാമോദരൻ, കെ. ഉസ്മാൻ, സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. എം.എൻ. കുറുപ്പ് സ്മാരക കവിത അവാർഡ് നേടിയ സുഹ്റ പടിപ്പുരയെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും ഗായിക കെ.ടി. സിതാര, ജീവകാരുണ്യ പ്രവർത്തകൻ നാണിപ്പ പനഞ്ചോല എന്നിവരെയും അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story