Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:00 AM GMT Updated On
date_range 5 Aug 2017 8:00 AM GMTബി.എസ്.എൻ.എൽ മേള
text_fieldsbookmark_border
വണ്ടൂർ: ബി.എസ്.എൻ.എൽ ഓഫിസിൽ ശനിയാഴ്ച ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് റീ കണക്ഷൻ മേള നടക്കും. വിച്ഛേദിക്കപ്പെട്ട ലാൻഡ് ലൈൻ കണക്ഷനുകൾ കേബിൾ ലഭ്യമായ സ്ഥലങ്ങളിൽ ആനുകൂല്യങ്ങളോടെ പുനഃസ്ഥാപിച്ചു കൊടുക്കും. ഉപയോഗിക്കാത്ത കാലയളവിലെ വാടക ഒഴിവാക്കി കൊടുക്കും. കുടിശ്ശിക ഗഡുക്കളായി അടക്കാം. റീ കണക്ഷൻ എടുക്കുന്ന തീയതി മുതൽ ഒരുമാസത്തെ വാടക സൗജന്യമാണ്. ഫോൺ: 04931- 248 100. ഹിറ സ്കൂൾ ആർട്സ് ഫെസ്റ്റ് തുവ്വൂർ: ഹിറ പബ്ലിക് സ്കൂൾ ആർട്സ് ഫെസ്റ്റ് നടൻ സുഹൈൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വി. സുമതി അധ്യക്ഷത വഹിച്ചു. മാനേജർ ടി.ടി. അനീസുദ്ദീൻ അഹമ്മദ്, പി.ടി.എ പ്രസിഡൻറ് അഡ്വ. പി. ഇസ്ഹാഖ്, കെ. അബു, കെ. ശോഭന എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓഡിനേറ്റർ സി.കെ. ജൗഹർ മോൻ, സുജ വാരിയർ, അനിത, രശ്മി എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി വി.എം. യാസർ അറഫാത്ത് സ്വാഗതവും ആർട്സ് സെക്രട്ടറി പി. റിൻഷ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിന മെഗാ ക്വിസ് പ്രഖ്യാപനവും നടത്തി. ആഗസ്റ്റ് 14നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story