Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:38 AM GMT Updated On
date_range 2017-08-04T14:08:59+05:30കോതർകുളം; നിഗൂഢതയുടെ പര്യായം
text_fieldsപാലക്കാട്: മുഹമ്മദ് യുനൈസ് എന്ന എൻജിനീയറിങ് വിദ്യാർഥി വ്യാഴാഴ്ച വൈകീട്ട് മുങ്ങി മരിച്ച കോതർകുളം നിഗൂഢതകളാൽ എന്നും നാട്ടുകാരെ ഭയപ്പെടുത്തുന്നതാണ്. നാലേക്കറിൽ, അറുപതടിക്ക് മുകളിൽ ആഴത്തിൽ വ്യാപിച്ചു കിടക്കുന്നതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കോതർകുളം. വിലക്കുകളെ അവഗണിച്ച് കുളത്തിന് നടുവിലേക്ക് നീന്തിയെത്തിയവരാരും തിരികെ ജീവനോടെ കയറിപ്പോന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധിയാളുകളുടെ ജീവൻ കോതർകുളത്തെ കയത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഒരു വിദ്യാർഥി മുങ്ങിമരിച്ചിരുന്നു. കുളത്തെക്കുറിച്ച് അറിയുന്ന നാട്ടുകാർ കുളത്തിെൻറ ആഴങ്ങളിലേക്ക് നീന്താറില്ല. ശ്രദ്ധയോടെയാണ് കുളത്തിൽ കുളിക്കാനും അലക്കാനും ഇറങ്ങാറ്. പാലക്കാട്ടുശ്ശേരി രാജവംശം വടക്കേകോണിക്കലിടം തമ്പുരാക്കന്മാരുടെ ഉടമസ്ഥതയിലായിരുന്നു കോതർകുളം. ഏത് വേനലിലും ജലസമൃദ്ധം. കുളത്തിലേക്ക് കൊട്ടാരത്തിൽനിന്ന് ഇറങ്ങാൻ രഹസ്യ വഴിയുണ്ടായിരുന്നുവെന്നും പറയുന്നു. രാജവംശകാലത്ത് രാജാക്കന്മാർക്കല്ലാതെ മറ്റാർക്കും കുളത്തിൽ ഇറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ഇപ്പോൾ ചാത്തൻകുളങ്ങര ക്ഷേത്രം ദേവസ്വത്തിെൻറ ഉടമസ്ഥതയിലാണ് കുളം. നാല് വർഷം മുമ്പ് സർക്കാർ കുളം ശുചീകരിച്ചിരുന്നു. കുളത്തിന് നടുവിൽ ആഴമേറിയ മറ്റൊരു കിണറുണ്ടെന്നും ഈ കിണറിന് സമീപത്തെത്തിയാൽ തണുത്തവെള്ളത്താൽ ആളുകൾ കുഴയുമെന്നുമാണ് നാട്ടുകാർ പറയുന്നത്. പിന്നെ തിരിച്ച് കരയിലേക്ക് നീന്തിയെത്താനാകില്ല. കുളത്തെക്കുറിച്ച് അറിയാത്തവരാണ് ഇപ്പോൾ അപകടത്തിൽപ്പെടുന്നവരിൽ അധികവും. സൂചനബോർഡും ചുറ്റുമതിലും നിർമിച്ച് അപകടമൊഴിവാക്കണമെന്നാണ് പ്രദേശത്തുകാർ പറയുന്നത്.
Next Story