Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്കൃത സർവകലാശാലയിൽ...

സംസ്കൃത സർവകലാശാലയിൽ സീറ്റ് ഒഴിവ്

text_fields
bookmark_border
തിരൂർ: തിരുനാവായയിൽ പ്രവർത്തിക്കുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ കേന്ദ്രത്തിൽ ബി.എ സംസ്കൃത വ്യാകരണ കോഴ്സിൽ ഓപൺ, എസ്.ടി, മുസ്ലിം വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. പ്ലസ്ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2017 ജൂൺ ഒന്നിന് 22 വയസ്സ് കവിയാൻ പാടില്ല. ഓൺലൈനായി എട്ടിനകം അപേക്ഷിക്കുകയും അപേക്ഷയുടെ പ്രിൻറ് ഔട്ട്, അനുബന്ധ രേഖകൾ, ചലാൻ രസീത് എന്നിവ ഒമ്പതിന് ഉച്ചക്ക് രണ്ടിന് മുമ്പായി കേന്ദ്രം ഡയറക്ടർക്ക് സമർപ്പിക്കുകയും വേണം. ജനറൽ വിഭാഗത്തിന് 50ഉം എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 10 രൂപയുമാണ് ചലാൻ. വിശദാംശങ്ങൾ www.ssus.ac.in, www.ssusonline.org എന്നീ സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0494-2600310.
Show Full Article
TAGS:LOCAL NEWS 
Next Story