Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:32 AM GMT Updated On
date_range 2017-08-04T14:02:59+05:30ചർച്ച പ്രഹസനമെന്ന്
text_fieldsവേങ്ങര: വേങ്ങര എസ്.എസ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി എസ്.ഐ കെ. അബ്ദുൽ ഹകീം വിളിച്ചുചേർത്ത യോഗം പ്രഹസനമായെന്നും ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുചേർക്കാതെ നടത്തിയ ചർച്ച ഫലവത്തായില്ലെന്നും ട്രേഡ് യൂനിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. റോഡിലേക്ക് കടകൾ ഇറക്കിക്കെട്ടി റോഡ് സൗകര്യം ഇല്ലാതാക്കിയ വ്യാപാരികളെ കൂടി ചർച്ചയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നെന്നും നേതാക്കൾ പറഞ്ഞു. ജീവിതം പുലർത്താനായി ചെറിയ വേതനത്തിന് പണിയെടുക്കുന്ന ഓട്ടോ തൊഴിലാളികളെ വഴിയാധാരമാക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി. ഏകപക്ഷീയമായ യോഗ തീരുമാനത്തിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ വേങ്ങരയിൽ പ്രകടനം നടത്തിയിരുന്നു. പത്രസമ്മേളനത്തിൽ എ.കെ. സലീം, സി. ഫൈസൽ, ഇസ്മായിൽ കറുമ്പിൽ, പി.കെ. അബൂതാഹിർ, വേലായുധൻ എന്നിവർ പങ്കെടുത്തു. എസ്.എസ് റോഡിൽ 10 ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ അനുമതി വേങ്ങര: എസ്.എസ് റോഡിലും പരിസരത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായി ഈ റോഡിൽ ഒരേസമയം 10 ഓട്ടോറിക്ഷകളെ പാർക്ക് ചെയ്യാവൂ എന്ന് പൊലീസ് നിർദേശിച്ചു. ഓട്ടോ പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫിസിൽ വേങ്ങര എസ്.ഐ കെ. അബ്ദുൽ ഹകീം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞാലൻ കുട്ടി, ട്രേഡ് യൂനിൻ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
Next Story