Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗീകാരമില്ലാത്ത ...

അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടരുത്​ –കാന്തപുരം

text_fields
bookmark_border
അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടരുത് –കാന്തപുരം കോഴിക്കോട്: പിന്നാക്ക വിഭാഗത്തി​െൻറ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് വിവിധ സംഘടനകൾ നടത്തിവരുന്ന അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. സമസ്ത സ​െൻററിൽ ചേർന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് വാർഷിക ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ വിദ്യാലയങ്ങളിൽ ഭൂരിഭാഗവും ഗുണനിലവാരവും അടിസ്ഥാന സൗകര്യമുള്ളതുമാണ്. അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടിയാൽ ആയിരക്കണക്കിന് വിദ്യാർഥികൾ പെരുവഴിയിലാവും. ഗുണനിലവാരവും പഠനബോധന സമ്പ്രദായവും ഭൗതിക സൗകര്യങ്ങളും വിലയിരുത്തി അംഗീകാരം നൽകണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഇബ്രാഹീം ഖലിലുൽ ബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. പ്രഫ. എ.കെ. അബ്്ദുൽ ഹമീദ് സ്വാഗതവും പ്രഫ. കെ.എം.എ. റഹിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story