Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:23 AM GMT Updated On
date_range 2017-08-04T13:53:59+05:30ചോക്കാട് പ്രകൃതി വിരുദ്ധ പീഡനം: മൂന്നുപേര്‍ പിടിയിലായതായി സൂചന
text_fieldsകാളികാവ്: ചോക്കാട് സ്വദേശിയായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടിയതായി സൂചന. ഒരു വയോധികനും രണ്ട് യുവാക്കളുമാണ് പിടിയിലായിട്ടുള്ളതെന്ന് അറിയുന്നു. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്. പല സ്ഥലങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയിട്ടുള്ളതെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ബാലനെ പല സ്ഥലങ്ങളില്‍ വെച്ച് ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്തവരും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ജുവനൈല്‍ ആക്ട് അനുസരിച്ച് അവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പൊലീസിെൻറ വലയിലായിട്ടുണ്ടെന്നാണ് വിവരം. പീഡനങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് നടപടി കര്‍ശനമാക്കിയിട്ടുണ്ട്. 'റേഷനരി തിരിമറി: പ്രതികളെ പിടികൂടണം' പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാെട്ട റേഷൻ കടയിൽനിന്ന് അരിയും ഗോതമ്പും കടത്തിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. ജലീൽ അധ്യക്ഷത വഹിച്ചു. കുരിക്കൾ മുത്തു, അബ്ദുന്നാസർ, എൻ. വീരാൻ, വി. മുജീബ് എന്നിവർ സംസാരിച്ചു.
Next Story