Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:56 AM GMT Updated On
date_range 2017-08-03T14:26:59+05:30എൽ.ഡി ക്ലർക്ക്: പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം
text_fieldsപാലക്കാട്: ജില്ലയിൽ വിവിധ വകുപ്പുകളിൽ അഞ്ചിന് നടക്കുന്ന എൽ.ഡി ക്ലർക്ക് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം. കുഴൽമന്ദം ആയക്കാട് സി.എ ഹൈസ്കൂൾ (സെൻറർ നമ്പർ 1381) കേന്ദ്രത്തിന് പകരം പാലക്കാട് മൂത്താന്തറ കർണകിയമ്മൻ ഹൈസ്കൂൾ (ഫോൺ: 0491 2541500) തെരഞ്ഞെടുത്തതായി ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. സി.എ ഹൈസ്കൂൾ ആയക്കാട് പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശന ടിക്കറ്റ് ലഭിച്ച രജിസ്റ്റർ നമ്പർ 195001 മുതൽ 195300 വരെയുള്ളവർ പരീക്ഷ ദിവസം അതേ പ്രവേശന ടിക്കറ്റുമായി മൂത്താൻതറ കർണകിയമ്മൻ ഹൈസ്കൂൾ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് എത്തണം. ഫോൺ : 0491 2505398. കുറുക്കൻകുണ്ട് ഭൂമിപ്രശ്നം: സംയുക്ത യോഗം വിളിക്കാൻ തീരുമാനം അഗളി: അട്ടപ്പാടി കുറുക്കൻകുണ്ട് ഭൂമിപ്രശ്നത്തിൽ റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കാൻ മന്ത്രിതലത്തിൽ തീരുമാനം. വിഷയം ശ്രദ്ധയിൽപെടുത്തുന്നതിനായി അട്ടപ്പാടിയിൽ നിന്നെത്തിയ എൽ.ഡി.എഫ് പ്രദേശിക നേതൃത്വത്തിനാണ് വകുപ്പു മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുള്ളത്. കുറുക്കൻകുണ്ട് ഭൂമി വിഷയത്തിൽ വനം, റവന്യു വകുപ്പുകൾ തമ്മിലുള്ള ശീതസമരത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് എൽ.ഡി.എഫ് സംഘം ബുധനാഴ്ച ഇരു മന്ത്രിമാരെയും സന്ദർശിച്ച് നിവേദനം നൽകിയത്. പ്രശ്നത്തിൽ മന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായി നേതാക്കൾ പറഞ്ഞു. ആദ്യം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും പിന്നീട് വനം റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത യോഗവും വിളിക്കും. കർഷകരുടെ ഭൂമി നഷ്ടപ്പെടുന്ന നടപടികൾ ഉണ്ടാകില്ല. എൽ.ഡി.എഫ് കൺവീനർ സി. രാധാകൃഷ്ണൻ, ചെയർമാൻ വി.ആർ. രാമകൃഷ്ണൻ, അട്ടപ്പാടി ബ്ലോക്ക് പ്രസിഡൻറ് ഈശ്വരിരേശൻ, സി.പി.ഐ അസി. സെക്രട്ടറി റോയി ജോസഫ് എന്നിവരാണ് റവന്യൂ വനം വകുപ്പു മന്ത്രിമാരെ സന്ദർശിച്ചത്.
Next Story