Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:53 AM GMT Updated On
date_range 2017-08-03T14:23:59+05:30െഎ.എ.വൈ തട്ടിപ്പ്: മുൻ വി.ഇ.ഒ പൊലീസ് കസ്റ്റഡിയിൽ
text_fieldsകൊണ്ടോട്ടി: കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ ഐ.എ.വൈ ഭവനപദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമനടപടികൾ നേരിടുന്ന മുൻ വി.ഇ.ഒ പൊലീസ് കസ്റ്റഡിയിൽ. വി.ഇ.ഒ മിനിമോളെ ഒരു ദിവസത്തേക്കാണ് കൂടുതൽ അന്വേഷണത്തിനായി മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. മുൻ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിൽ നടന്ന ഭവനതട്ടിപ്പ് വിവാദമായിരുന്നു. വട്ടിപ്പറമ്പത്ത് കല്യാണി എന്ന സ്ത്രീക്ക് അനുവദിച്ച 1,05,000 രൂപയാണ് അന്നത്തെ എസ്.സി പ്രമോട്ടർ പുഷ്പയുടെ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. ഗുണഭോക്തൃപട്ടികയിൽ അനർഹരെ തിരുകിക്കയറ്റിയതും ഫണ്ട് വെട്ടിപ്പ് നടത്തിയതും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ക്രമക്കേട് കണ്ടെത്തിയതിെന തുടർന്ന് വി.ഇ.ഒയെയും അരീക്കോട് ബി.ഡി.ഒയെയും നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണം നടത്തി നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതിരുന്നതിനാൽ വി.ഇ.ഒ ജോലിയിൽ പ്രവേശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വി.ഇ.ഒ കൊണ്ടോട്ടി സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ ഫോൺ ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയെന്നും തെളിവെടുപ്പിന് കൊണ്ടുപോയില്ലെന്നും ആരോപിച്ച് പരാതിക്കാരി കൊണ്ടോട്ടി സി.െഎക്ക് പരാതി നൽകിയിട്ടുണ്ട്.
Next Story