Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:53 AM GMT Updated On
date_range 2017-08-03T14:23:59+05:30വാഹനജാഥ സമാപിച്ചു
text_fieldsചങ്ങരംകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇക്കാല വരെ നിക്ഷിപ്തമായിരുന്ന മദ്യനിരോധനാധികാരം കേരള സർക്കാർ എടുത്തുകളഞ്ഞത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പൊന്നാനി താലൂക്ക് ജനാധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മന്ത്രി കെ.ടി. ജലീലിന് അരലക്ഷം ഒപ്പു ശേഖരിക്കുന്ന വാഹനജാഥ നടുവട്ടം സെന്ററിൽ സമാപിച്ചു. സംസ്ഥാന മദ്യനിരോധന സമിതി ഉപാധ്യക്ഷൻ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി കളക്‌ടർ പി.പി.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജാഥാ കാപ്റ്റൻമാരായ ടി എ ഖാദർ, വി കെ എം ഷാഫി, പി. കോയക്കുട്ടി മാസ്റ്റർ, മുജീബ് കോക്കൂർ, ഏട്ടൻ ശുകപുരം, അജിത് കോലൊളംബ്, ടി വി അബ്ദുറഹ്മാൻ, കെ അനസ്, പി എം നൂറുദ്ധീൻ, സി ഐ നജീർ സംസാരിച്ചു. തവണ വ്യവസ്ഥയിൽ കിടക്ക നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി എടപ്പാൾ: തവണ വ്യവസ്ഥയിൽ കിടക്ക നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി. കോലൊളമ്പിലെ രണ്ട് വീടുകളിൽ നിന്നാണ് ബുധനാഴ്ച്ച രണ്ട് യുവാക്കൾ തട്ടിപ്പ് നടത്തിയത്. ആയിരം രൂപ ആദ്യ ഗഡുവായി നൽകിയാൽ കിടക്ക എത്തിച്ച് നൽകാമെന്നും ബാക്കി തുക ഗഡുക്കളായി നൽകിയാൽ മതിയെന്നുമായിരുന്നു വീട്ടുകാർക്ക് നൽകിയ വാഗ്ദാനം. ഇതനുസരിച്ച് രണ്ട് വീട്ടുകാർ ആയിരം വീതം നൽകി. പിന്നീട് ഇവർ നൽകിയ രശീതിയിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ നമ്പർ തെറ്റാണെന്ന് കണ്ടെത്തി .ഇതോടെയാണ് പരാതി നൽകിയത്.
Next Story