Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:50 AM GMT Updated On
date_range 2017-08-03T14:20:59+05:30ലൈഫ് മിഷൻ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsവളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ ലൈഫ് മിഷൻ പാർപ്പിട പദ്ധതിപ്രകാരം സർവേ പൂർത്തീകരിച്ച് ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയുടെ പകർപ്പ് നഗരസഭ ഓഫിസ്, കുടംബശ്രീ സി.ഡി.എസ് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. പരാതിയുള്ളവർ നഗരസഭ സെക്രട്ടറി മുമ്പാകെ ആഗസ്റ്റ് 10ന് മുമ്പ് അപ്പീൽ സമർപ്പിക്കണം. പഠനോപകരണ വിതരണം വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വളാഞ്ചേരി യൂനിറ്റിെൻറ നേതൃത്വത്തിൽ അഗളി പഞ്ചായത്തിലെ ചീരക്കാവ് ൈട്രബൽ സ്കൂളിൽ സഹവാസ ക്യാമ്പ് നടത്തി. വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. അഗളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കുപ്പമ്മാൾ, ചീരക്കാവ് ഈരിലെ മൂപ്പന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം കുട്ടി ക്ലാസെടുത്തു. ഷാജഹാൻ എന്ന മണി, മെഹബൂബ് തോട്ടത്തിൽ, നൗഷാദ്, അനീസ്, മിലാൻ, രാജേഷ്, ലത്തീഫ്, ഫൈസൽ, റഹീം, റിയാസ് എന്നിവർ നേതൃത്വം നൽകി.
Next Story