Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:50 AM GMT Updated On
date_range 2017-08-03T14:20:59+05:30'ഉമ്മാെൻറ വടക്കിനിയിൽ' രുചിയുടെ കൂട്ടറിയാൻ തിരക്ക്
text_fieldsതിരൂർ: കുടുംബശ്രീയുടെ ഭക്ഷ്യമേളയായ 'ഉമ്മാെൻറ വടക്കിനിയിൽ' വൈവിധ്യങ്ങളുടെ രുചിക്കൂട്ട് നുകരാൻ തിരക്ക്. മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് മൂന്നുദിവസമാണ് മേള. ആദ്യ ദിവസംതന്നെ സ്ത്രീകളുടെയും കുട്ടികളുടേയും തിരക്ക് അനുഭവപ്പെട്ടു. രുചിയൂറും വിഭവങ്ങൾ കൊതിയോടെ കഴിച്ചവർ പാചകക്കൂട്ട് കൂടി ചോദിച്ചറിഞ്ഞാണ് മടങ്ങുന്നത്. ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകൾ ഒരുക്കിയ വിഭവങ്ങളാണ് മേളയിലുള്ളത്. കായ വറുത്തത് മുതൽ വിവിധ തരം അച്ചാറുകളും നുറുക്ക് വിഭവങ്ങളുമുണ്ട്. ശീതള പാനീയത്തിൽ കാരറ്റ് ജ്യൂസ് മുതൽ ഡയബറ്റിക് ബെറി ജ്യൂസ് വരെയുണ്ട്. പാലട, മുളയരി, കാരറ്റ് പായസങ്ങളും ലഭിക്കും. കുട്ടനാടൻ രീതിയിൽ തയാറാക്കിയ കപ്പയും മീനും കഴിക്കാൻ തിരക്കേറെയാണ്. ചക്ക പക്കവട, ചക്ക ഉണ്ണിയപ്പം, ചക്ക ഹൽവ ഇഞ്ചിച്ചായ, കല്ലുമ്മക്കായ, ചിക്കൻ കിളിക്കൂട് തുടങ്ങി നിരവധി ഇനങ്ങളാണ് േമളയിൽ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലുമുതൽ രാത്രി 10 വരെയാണ് മേളയുണ്ടാവകയെന്ന് മാർക്കറ്റിങ് കൺസൽട്ടൻറ് കെ. അലി ഹസൻ പറഞ്ഞു. ജില്ല മിഷൻ ഒരുക്കിയ ഏഴാമത് മേളയാണ് തിരൂരിലേത്. നഗരസഭ ഉപാധ്യക്ഷ മുനീറ കിഴക്കാംകുന്നത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പി.ഐ. റൈഹാനത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി. ഹുസൈൻ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് പ്രസിഡൻറ് സ്മിത എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ സി.കെ. ഹേമലത സ്വാഗതവും തിരൂർ നഗരസഭ സി.ഡി.എസ് പ്രസിഡൻറ് ഹേമലത നന്ദിയും പറഞ്ഞു.
Next Story