Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:50 AM GMT Updated On
date_range 2017-08-03T14:20:59+05:30നരിപ്പറമ്പിൽ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ പണിമുടക്കി
text_fieldsപൊന്നാനി: നരിപ്പറമ്പിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഉള്ളാട്ടേൽ ഹുസൈനെ മർദിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ പണിമുടക്കി. ചർച്ചയുടെ അടിസ്ഥാനത്തിൽ ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റത്. രാത്രി 10ന് നരിപ്പറമ്പ് പമ്പ്ഹൗസ് നാല് സെൻറ് കോളനി ഭാഗത്തേക്ക് ഓട്ടോ വിളിച്ച യാത്രക്കാരനോട് കോളനി ഭാഗത്തെ തകർന്ന റോഡിലൂടെ യാത്ര പോകാൻ ബുദ്ധിമുട്ടാണെന്നും പമ്പ്ഹൗസ് വരെ കൊണ്ടാക്കാമെന്നും ഡ്രൈവർ പറഞ്ഞതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഹുസൈന് മർദനത്തിൽ പരിക്കേറ്റിരുന്നു. തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പണിമുടക്കിയത്. പൊന്നാനി എസ്.ഐ കെ.പി. വാസുവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ഉച്ചയോടെ ഓട്ടോറിക്ഷകൾ സർവിസ് നടത്തി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണ് മർദിച്ചവരെന്നാണ് പറയപ്പെടുന്നത്. ഓട്ടോ സ്റ്റാൻഡിലെ ഈ അതിക്രമങ്ങൾ തടയണമെന്നും അക്രമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.
Next Story