Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചകവാതക സബ്സിഡി...

പാചകവാതക സബ്സിഡി നിർത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ യൂത്ത് ലീഗ് അടുപ്പ് സമരം

text_fields
bookmark_border
താനൂർ: പാചകവാതക സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി താനൂരിൽ 'അടുപ്പ് സമരം' നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനത്തി​െൻറ തനിയാവര്‍ത്തനം തന്നെയാണ് പാചകവാതക സബ്സിഡിയുടെ കാര്യത്തിലും സര്‍ക്കാര്‍ കൈക്കൊള്ളാൻ പോകുന്നതെന്നും പാവപ്പെട്ടവ​െൻറ അടുക്കളയെ ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കെ.എന്‍. മുത്തുക്കോയ തങ്ങൾ, ജനറല്‍ സെക്രട്ടറി എം.പി. അഷ്റഫ്, സെക്രട്ടറിമാരായ കെ. സലാം, ഇസ്മായില്‍ പത്തംപാട്, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് ടി.പി.എം. അബ്ദുല്‍ കരീം, ദലിത്‌ ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.വി. മോഹന്‍ദാസ്, വനിത ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഷാഹിന നിയാസി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സിറാജുദ്ദീന്‍ നദ്വി, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.കെ.എ. ജലീൽ, ട്രഷറര്‍ ഫൈസല്‍ പത്തംപാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story