Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:47 AM GMT Updated On
date_range 2017-08-03T14:17:59+05:30ലഹരി നിർമാർജന സമിതി രൂപവത്കരിച്ചു
text_fieldsചങ്ങരംകുളം: ലഹരി നിർമാർജന സമിതി പൊന്നാനി മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ.എം. കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു. കുഞ്ഞി കോമു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: പി.പി.എ. അസീസ് (പ്രസി), കുഞ്ഞുമുഹമ്മദ് പന്താവൂർ, റഫീഖ് ഫൈസി തെങ്ങിൽ, എം.വി. ഉണ്ണികൃഷ്ണൻ, സി.പി. സക്കരിയ പൊന്നാനി (വൈസ് പ്രസിഡൻറുമാർ) കെ.ടി.എ. ലത്തീഫ് ഒതളൂർ (ജനറൽ സെക്രട്ടറി) കെ. കുഞ്ഞിമൊയ്തു, ഹമീദ് ചിയ്യാനൂർ, സുബൈർ ചെറുവല്ലൂർ, ജയരാജൻ മൂക്കുതല, അഡ്വ. കെ.എ. ബക്കർ (സെക്രട്ടറിന്മാർ), അടാട്ട് വാസുദേവൻ (ട്രഷറർ). പി.പി.എ. അസീസ് വിഷയം അവതരിപ്പിച്ചു. അഷ്റഫ് കോക്കൂർ, സൊറാബ് കൊടക്കാടൻ, ഫൈസൽ ഒതായി, അഷ്റഫ് പൊന്നാനി (കെ.എം.സി.സി) കുഞ്ഞുമുഹമ്മദ് പന്താവൂർ, അടാട്ട് വസുദേവൻ എന്നിവർ സംസാരിച്ചു. അഷ്റഫ് പൊന്നാനിക്ക് സമിതിയുടെ യു.എ.ഇയിലെ പ്രചാരണ വിഭാഗം കോഒാഡിനേറ്ററായി ചുമതല നൽകാൻ യോഗം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തു. ലത്തീഫ് ഒതളൂർ നന്ദി പറഞ്ഞു. സാഹിത്യ സമാജം ഉദ്ഘാടനം ചങ്ങരംകുളം: ഒതളൂർ ദാറുൽ ഹുദ മദ്റസ സാഹിത്യ സമാജം ആലങ്കോട് ഗ്രാമ പഞ്ചായത്ത് അംഗം ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി. അഷ്റഫ് സലഫി റിപ്പോർട്ട് അവതരിപ്പിച്ചു. മഹല്ല് പ്രസിഡൻറ് കെ.ടി. അബ്ദുൽ ഹക്കീം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹനിയ റഹ്മാൻ ഖിറാഅത്ത് നടത്തി. ടി.വി. അബ്ദുറഹ്മാൻ, കെ.ടി. മുസ, പി. അബ്ദുസ്സമദ്, ഹാഫിള് അബ്ദുൽ മതീൻ, കെ.ടി. സറീന സലിം, പി.എ. റിസ്വാന, പി.എ. സുഹൈല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ടി.എ പ്രസിഡൻറ് ടി.വി. അബ്ദുൽ മജീദ്്, വൈസ് പ്രസിഡൻറ് കെ.ടി. മൂസ, എം.ടി.എ പ്രസിഡൻറ് കെ.ടി. സറീന സലിം, വൈസ് പ്രസിഡൻറ് കെ.ടി. ജമീല ബഷീർ.
Next Story