Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാപൺ സ്​കൂൾ: ജില്ലയിൽ...

ഒാപൺ സ്​കൂൾ: ജില്ലയിൽ രജിസ്​​റ്റർ ചെയ്​തത്​ 14,960 പേർ

text_fields
bookmark_border
മലപ്പുറം: സ്കോൾകേരളയിൽ (സംസ്ഥാന ഒാപൺസ്കൂൾ) ജില്ലയിൽ പ്ലസ്വണിന് ൈപ്രവറ്റായി രജിസ്റ്റർ ചെയ്തത് 14,960 പേർ. ഒാപൺ റഗുലറിൽ 338 പേർ രജിസ്റ്റർ ചെയ്തു. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. ആഗസ്റ്റ് അഞ്ചു വരെ 50 രൂപ പിഴയോടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ആറു മുതൽ ഒമ്പതുവരെ 250 രൂപ സൂപ്പർഫൈനോടെയാണ് അപേക്ഷ സ്വീകരിക്കുക. പിഴ ഒഴിവാക്കണമെന്നും അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി നീട്ടണമെന്നുമുള്ള വിദ്യാർഥികളുടെ ആവശ്യം സ്കോൾ കേരള അംഗീകരിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story