Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:45 AM GMT Updated On
date_range 2017-08-03T14:15:00+05:30തൊഴിലുറപ്പ് പദ്ധതി: ജില്ലയിൽ ഇൗവർഷം 150 തൊഴിൽദിനം
text_fieldsമലപ്പുറം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇൗവർഷം എല്ലാ ജില്ലകളിലും 150 തൊഴിൽദിനങ്ങൾ ലഭിക്കും. സംസ്ഥാനം വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതോടെയാണ്. വർഷത്തിൽ പരമാവധി 100 തൊഴിൽദിനങ്ങളാണ് ലഭിക്കാറുള്ളത്. തൊഴിൽദിനങ്ങൾ ഉയർത്താനുള്ള കേന്ദ്രാനുമതി കഴിഞ്ഞ മാർച്ചിൽ വന്നിരുന്നുവെങ്കിലും സാമ്പത്തിക വർഷാവസാനമായതിനാൽ ഇത് നടപ്പാക്കാനായില്ല. ഇൗ വർഷം 100 ദിവസത്തെ ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരുന്നത്. 50 ദിവസത്തേക്കുകൂടിയുള്ള അഡീഷണൽ വർക്കിങ്പ്ലാൻ തയ്യാറാക്കാൻ േബ്ലാക്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഗസ്റ്റ് 15നകം നടപടി പൂർത്തീകരിക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ണ്, ജല സംരക്ഷണത്തിന് ഇൗവർഷം ഉൗന്നൽ നൽകും. അടുത്ത ജൂണിൽ സംസ്ഥാന വ്യാപകമായി രണ്ട് കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. ഇതിനുള്ള നഴ്സറിയൊരുക്കൽ ഉടൻ നടക്കും. ഇൗ വർഷം നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളുടെ പരിചരണവും നടത്തും. വീടുകളിലെ ജൈവമാലിന്യം സംസ്കരിക്കാൻ കേമ്പാസ്റ്റിങ് പദ്ധതി വ്യാപിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിയിനത്തിലുള്ള കുടിശ്ശിക മുഴുവൻ കൊടുത്തുതീർത്തതായി അധികൃതർ വ്യക്തമാക്കി.
Next Story