Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണത്തിന്​ അനധികൃത...

ഓണത്തിന്​ അനധികൃത മദ്യവിൽപന: സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്

text_fields
bookmark_border
വണ്ടൂരില്‍ രണ്ടുപേര്‍ പിടിയില്‍ വണ്ടൂര്‍: ഓണത്തിന് അനധികൃത മദ്യവില്‍പന നടത്തുന്നത് തടയാന്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് വകുപ്പ്. വണ്ടൂരില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേരെ പിടികൂടി. കാളികാവ് കല്ലന്‍കുന്നിലെ ചോളക്കേട്ടില്‍ സന്ദീപ് (27), വാണിയമ്പലം മരുതങ്ങല്‍ തെക്കൂട്ട് സജീവ് (41) എന്നിവരെയാണ് പിടികൂടിയത്. ബിവറേജസ് ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് നൽകുന്ന രീതിയായിരുന്നു ഇവരുടേത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഓണം ലക്ഷ്യമാക്കി വന്‍തോതില്‍ ലഹരിമാഫിയ വല വിരിക്കുെന്നന്ന സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യാജവാറ്റും നടത്തി ആഘോഷം കൊഴുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രതയാണ് ജില്ല എക്‌സൈസ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചിട്ടുള്ളത്. പരിശോധനകള്‍ക്ക് പ്രിവൻറിവ് ഓഫിസര്‍മാരായ സി. ശ്രീകുമാര്‍, എന്‍. ശങ്കരനാരായണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍.പി. സുരേഷ്ബാബു, പി.കെ. പ്രശാന്ത്, പി. അശോക്, സി.ടി. ഹഷീക്ക്, എം. സുലൈമാന്‍, എന്‍.പി. ജയപ്രകാശ്, എ.കെ. നിമിഷ, ഡ്രൈവര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: Sandeeb (27) സന്ദീപ് sajeev (41) സജീവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story