Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:32 AM GMT Updated On
date_range 2017-08-03T14:02:59+05:30പുല്ലാനൂർ സ്കൂളിലെ നിർമാണ പ്രവൃത്തിയിൽ ക്രമക്കേടെന്ന് സി.പി.ഐ
text_fieldsവള്ളുവമ്പ്രം: പുല്ലാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പണി പൂർത്തീകരിച്ച സന്ദർശക ഗാലറിയുടെയും മതിലിെൻറയും നിർമാണത്തിൽ വ്യാപക ക്രമക്കേടുള്ളതായി സി.പി.െഎ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയ സ്വാധീനവും മറ്റുമുപയോഗിച്ച് വർഷങ്ങളായി പി.ടി.എ കമ്മിറ്റികളിൽ തുടരുന്നവരുടെ മൗനസമ്മതമാണ് ഈ കൊള്ളരുതായ്മ തുടരാൻ കാരണമാവുന്നതെന്നും അഞ്ച് വർഷമായി സ്കൂളിലേക്ക് നിർമാണ പ്രവർത്തനത്തിന് അനുവദിച്ച ഫണ്ട് ശരിയായി വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണന്നും സി.പി.ഐ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിക്കും വിജിലൻസ് ഡി.ജി.പിക്കും പരാതി നൽകുമെന്നും ഭാരവാഹികൾ ആരോപിച്ചു. മുക്കൻ അബ്ദുൽ റസാഖ്, ടി. അബൂബക്കർ, സുരേഷ് ബാബു, അലവി കുഞ്ഞു എന്നിവർ സംസാരിച്ചു. പാർട്ടി സംഘം സ്കൂൾ സന്ദർശിച്ചു. me.....mm െഗസ്റ്റ് െലക്ചറർ മലപ്പുറം: ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ് (സീനിയർ) ഇക്കണോമിക്സിന് െഗസ്റ്റ് െലക്ചറർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് നാലിന് രാവിലെ പത്തിന് സ്കൂൾ ഒാഫിസിൽ നടത്തും. താൽപര്യമുള്ളവർ അസ്സൽരേഖകളുമായി ഹാജരാകണം.
Next Story